വാഹനപരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട ലോറി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ്(37)ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി മാരാരിക്കുളത്ത് എംസാന്ഡുമായെത്തിയ ലോറി മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞിരുന്നു. ലോറി നിര്‍ത്തി ഇറങ്ങിയ ഷാനവാസും സഹായിയും ഓടി രക്ഷപെട്ടു.
ഇതിനു പിന്നാലെ സഹായി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഷാനവാസിനെ കണ്ടെത്താനായിരുന്നില്ല. പിന്നാട് ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ കളിത്തട്ടിന് സമീപം ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഓടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മാരാരിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു