പി എസ് സി ആള്‍മാറാട്ടം ജീവിതം തുലഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങി
മൂന്നുപേര്‍ ചെയ്ത പരീക്ഷാതട്ടിപ്പിന് ബലിയാടകുന്നത് പതിനായിരങ്ങളാണ്. കഴിഞ്ഞ മൂന്നു മാസമായി അഡൈ്വസ് മെമ്മോ ലഭിക്കാത്തതിനെ തുടര്‍ന്ന് റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവരാണ് കാസര്‍കോട് പി എസ് സി ഓഫിസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഈ സമരം കേരളമാകെ പടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്കി. വനിതകളടക്കമുള്ളവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സമരമുഖത്ത് നിലയുറപ്പിച്ചത്.