ബിജെപി നേതാവിനെ ബെക്കിലെത്തിയ അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തി
ആഗ്ര: ഉത്തർപ്രദേശിലെ ഫിറോസബാദിൽ ബിജെപി നേതാവിനെ ബൈക്കിലെത്തിയ അജ്ഞാതസംഘം വധിച്ചു. ഡി.കെ. ഗുപ്തയാണ് കൊല്ലപെട്ടത്. വെള്ളിയാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം ദുപ്തയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
ഗുപ്ത തന്റെ കട പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം വെടിയുതിര്‍ത്തത്. വെടിയേറ്റ ഗുപ്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ബന്ധുകൾ പറഞ്ഞു.
സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നുവെന്നുമാണ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആഗ്രയെ ഉദ്ധരിച്ച് വാര്‍ത്ത് ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംശയിക്കുന്നവരുടെ പേരുകള്‍ കുടുംബം കൈമാറിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്.കൊല്ലപ്പെട്ട ഗുപ്തയുമായി കുറച്ചുനാളായി പ്രശ്നമുള്ളവരുടെ പേരുകളാണ് പൊലീസിന് ഗുപ്തയുടെ കുടുംബം കൈമാറിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് അറിയിക്കുന്നത്.