ജാര്‍ഖണ്ഡില്‍ വീണ്ടും പീഡനക്കൊല 12 വയസുകാരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ജാര്‍ഖണ്ഡ്:ജാര്‍ഖണ്ഡില്‍ വീണ്ടും പീഡനക്കൊല. 12 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ട്യൂഷന് ക്ലാസില്‍ പോകുന്നതിന് ഇടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ മൃതദേഹം സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവം അന്വേഷിക്കാനായി ഏഴംഗ സംഘത്തെ നിയമിച്ചു. ജാര്‍ഖണ്ഡില്‍ ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്നാമത്തെ പീഡനക്കൊലയാണിത്.