പെൺകുട്ടികളുടെ വിവാഹപ്രായം 21. തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകാതെയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തില്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി.;പെണ്‍കുട്ടികളുടെ ശരിയായ വിവാഹ പ്രായം എത്രയെന്നതില്‍ പ്രധാനപ്പെട്ട കൂടിയാലോചനകള്‍ നടക്കുന്നു; എന്നാണ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ മോദി വ്യക്തമാക്കിയത്.വിവാഹപ്രായവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളുമുള്ള സ്ത്രീകളില്‍ നിന്ന് തനിക്ക് കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ വൈകാതെ തീരുമാനം ഉണ്ടാകും എന്ന് താന്‍ ഉറപ്പു നല്കുന്നു- അദ്ദേഹം കൂട്ടിച്ചേര്ത്തുനിലവില് പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉമാണ് മിനിമം വിവാഹപ്രായം. പെണ്‍കുട്ടികളുടെ പ്രായം 21 ആക്കി വര്‍ധിപ്പിക്കണമെന്ന് നേരത്തെ പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.