സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് ,സമ്പര്‍ക്കം 5731 , മരണം 24 ,രോഗമുക്തി 6767 ,
കാസര്‍കോട് 234,
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശ്ശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
24 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന് (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന് (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന് (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചെവയൂര്‍ സ്വദേശിനി പദ്മാവതി (82), ബാലുശേരി സ്വദേശി ബാലന് (65), കണ്ണൂര്‍ നെട്ടൂര്‍ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്ദുള്ള (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണന് നമ്പ്യാര്‍ (90), കൂരാര സ്വദേശി പദ്മനാഭന് (55), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1113 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 786, കോഴിക്കോട് 878, തൃശൂര്‍ 795, പാലക്കാട് 434, എറണാകുളം 184, തിരുവനന്തപുരം 405, ആലപ്പുഴ 543, കോട്ടയം 268, കൊല്ലം 410, കണ്ണൂര്‍ 369, പത്തനംതിട്ട 227, കാസര്‍ഗോഡ് 214, വയനാട് 149, ഇടുക്കി 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
250 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 76, മലപ്പുറം 65, കോട്ടയം 24, ആലപ്പുഴ 18, പാലക്കാട് 17, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, കോഴിക്കോട് 8, കണ്ണൂര്‍ 5, പത്തനംതിട്ട, തൃശൂര്‍ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, വയനാട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 780, കൊല്ലം 767, പത്തനംതിട്ട 257, ആലപ്പുഴ 181, കോട്ടയം 246, ഇടുക്കി 53, എറണാകുളം 843, തൃശൂര്‍ 831, പാലക്കാട് 322, മലപ്പുറം 432, കോഴിക്കോട് 1154, വയനാട് 155, കണ്ണൂര്‍ 440, കാസര്‍ഗോഡ് 306 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,28,998 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,727 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,145 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,582 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2776 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,836 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,28,728 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂര്‍ (20), എറണാകുളം ജില്ലയിലെ എലഞ്ഞി (9), കീരമ്പാറ (7, സബ് വാര്‍ഡ് 2), വരാപ്പുഴ (10), മുളങ്കൊല്ലി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 643 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസര്‍കോട് ജില്ലയിൽ ഇന്ന് 234 പേർക്ക് കൂടി കോവിഡ് ,ജില്ലയിലെ കോവിഡ് മരണം 150 ആയി
ജില്ലയിൽ ഇന്ന് 2 3 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4954 പേര്
വീടുകളില്‍ 3835 പേരും സ്ഥാപനങ്ങളില്‍ 1119 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4954 പേരാണ്. പുതിയതായി 272 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1728 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 370 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 312 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 285 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ഇന്ന് 319 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 16) 319 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ഇതോടെ ഇതുവരെ കോവിഡ് ഭേദമായവരുടെ എണ്ണം 12666 ആയി. നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ള 3370 പേരാണ്. ഇതില്‍ 25007 പേര് വീടുകളില്‍ ചികിത്സയിലാണ്.
ജില്ലയിലെ കോവിഡ് മരണം 150 ആയി
ഏഴ് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ചെങ്കള പഞ്ചായത്തിലെ മുഹമ്മദ് കരീം (52), കാസര്‍കോട് നഗരസഭയിലെ മുഹമ്മദ് കുഞ്ഞി (70), പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് (74), കുമ്പള പഞ്ചായത്തിലെ അബ്ദുള്‍ റഹ്മാന് (57), പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് (85),കാസര്‍കോട് നഗരസഭയിലെ നബീസ (75), കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ഗോവിന്ദന് നമ്പൂതിരി എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.
ജില്ലയില്‍ കോവിഡ് മരണ നിരക്ക് ഉയരുന്നു: ജാഗ്രത വേണം
കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗബാധയെ തുടര്‍ന്നുണ്ടാകുന്ന മരണനിരക്ക് വര്‍ധിച്ചു വരു സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ .വി രാംദാസ് അറിയിച്ചു. ഫെബ്രുവരി മൂന്നിന് ആദ്യ കോവിഡ് കേസ ്റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ജൂലൈ 17 വരെ ജില്ലയില്‍ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതിന് ശേഷം ഇന്നലെ ഒക്ടോബര്‍ 16 വരെ ജില്ലയില്‍ 150 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. മരണപെട്ടവരില്‍ കൂടുതല്‍ പേരും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണെങ്കിലും യുവാക്കള്‍ക്കിടയിലുള്ള മരണവും കൂടുതലായി സംഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരും, മറ്റു ഗുരുതരരോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും കൂടുതല്‍ ശ്രദ്ധിക്കണം. ഇവരുടെ വീട്ടിലുള്ള മറ്റു അംഗങ്ങള്‍ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
കരുതല്‍ വേണം വയോജനങ്ങള്‍ക്ക്
ശാരീരിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ കൈയും മുഖവും കഴുകുക, നിര്‍ബന്ധമായും മാസ്ക്ധരിക്കണം. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ ശീലമാക്കണം, ധാരാളം വെള്ളംകുടിക്കണം. പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കണം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ആശുപത്രിസന്ദര്‍ശനം നടത്താവൂ. ഫോണിലൂടെയോ ഈസഞ്ജീവനി(https://esanjeevani.in/)വെബ് ഉപയോഗിച്ചോ ഡോക്ടര്‍മാരുടെ സേവനം തേടുക. ജീവിത ശൈലി രോഗങ്ങളുള്ളവര്‍ അവര്‍ക്കുള്ള പൊതുമാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഛര്‍ദി, വിശപ്പില്ലായ്മ,അടിവയറ്റില്‍ വേദന, ഭക്ഷണത്തോടുള്ള വിരക്തി, തലകറക്കം, ശ്വാസതടസ്സം എിവ അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടണം.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂർ -13
ബദിയഡുക്ക- 10
ബളാൽ -5
ബേഡഡുക്ക-4
ചെമ്മനാട്-10
ചെങ്കള-12
ചെറുവത്തൂർ-6
ദേലംമ്പാടി – 13
ഏന്മകജെ-1
കള്ളാർ-8
കാഞ്ഞങ്ങാട്-17
കാറഡുക്ക-2
കാസർഗോഡ്-9
കയ്യൂർ ചീമേനി-7
കിനാനൂർ കരിന്തളം-2
കോടോം ബേളൂർ-5
കുമ്പടാജെ -1
കുമ്പള-21
കുറ്റികോൽ-4
മധൂർ- 11
മംഗൽപാടി-10
മൊഗ്രാൽ പുത്തൂർ-2
മുളിയാർ-4
നീലേശ്വരം-5
പടന്ന-1
പള്ളിക്കര-15
പനത്തടി-1
പിലിക്കോട്-5
പുലൂർ പെരിയ-10
പുത്തിഗെ-3
തൃക്കരിപ്പൂർ -3
ഉദുമ-10
വോർക്കാടി -3
വെസ്റ്റ് എളേരി-1
ഇന്ന് കോവിഡ് നെഗറ്റീവ് ആയവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂർ -12
ബദിയഡുക്ക- 6
ബളാൽ -2
ബേഡഡുക്ക- 10
ചെമ്മനാട്-24
ചെങ്കള-34
ചെറുവത്തൂർ-4
ഏന്മകജെ-4
കള്ളാർ-5
കാഞ്ഞങ്ങാട്-12
കാറഡുക്ക-4
കാസർഗോഡ്-18
കിനാനൂർ കരിന്തളം- 12
കോടോം ബേളൂർ-1
കുമ്പള-8
കുറ്റികോൽ-4
മധൂർ- 17
മടികൈ -4
മംഗൽപാടി- 7
മഞ്ചേശ്വരം – 5
മൊഗ്രാൽ പുത്തൂർ-5
മുളിയാർ-19
നീലേശ്വരം-8
പടന്ന-3
പൈവള്ളിഗ -3
പള്ളിക്കര-22
പനത്തടി-4
പിലിക്കോട്-1
പുലൂർ പെരിയ-14
പുത്തിഗെ-4
തൃക്കരിപ്പൂർ -8
ഉദുമ-28
വലിയപറമ്പ -1
വോർക്കാടി -1
വെസ്റ്റ് എളേരി-3
ഈസ്റ്റ് എളേരി -1
മറ്റ് ജില്ല
കടന്നപള്ളി -1