ഒരു പാക് സൈനികന് ഇതുപോലൊരു ആദരവ് സ്വന്തം രാജ്യത്ത് പോലും ലഭിക്കില്ല, പാകിസ്ഥാന് കണ്ടുപഠിക്കാന്‍ ഒരു ഇന്ത്യന്‍ സൈനിക മാതൃക
ശ്രീനഗര്‍: പോരാട്ട വീര്യത്തിലും മനുഷ്യത്വത്തിലും ലോകത്തിന് മാതൃകയാണ് ഇന്ത്യന്‍ സൈന്യം. ഇത് പലവട്ടം തെളിയിക്കപ്പെട്ടിട്ടുളളതുമാണ്. ജമ്മുകാശ്മീരിലെ നൗഗം സെക്ടറില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പാക് സൈനിക ഉദ്യോഗസ്ഥന്റെ കബറിടം പുതുക്കിപ്പണിഞ്ഞ് തങ്ങളുടെ മനുഷ്യത്വത്തിന്റെ മുഖം ഇന്ത്യന്‍ സൈന്യം ഒരിക്കല്‍ക്കൂടി ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി.1972ല്‍ കൊല്ലപ്പെട്ട പാക് മേജര്‍ മുഹമ്മദ് ഷബീര്‍ഖാന്റെ കബറിടമാണ് ചുറ്റുവേലി ഉള്‍പ്പടെ കെട്ടി ഇന്ത്യന്‍ സൈന്യം മനോഹരമാക്കിയത്. ഇതിന്റെ ചിത്രം സൈന്യം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. പാകിസ്ഥാനിലെ ഉന്നത സൈനിക ബഹുമതികള്‍ നേടിയ വ്യക്തിയാണ് മുഹമ്മദ് ഷബീര്ഖാന്.പാകിസ്ഥാനുവേണ്ടി ഇന്ത്യന്‍ സൈന്യത്തെ എതിരിടുന്നതിനിടെ 1972 മേയ് മാസത്തിലാണ് അദ്ദേഹം വെടിയേറ്റുവീഴുന്നത്. പക്ഷേ, മൃതദേഹം ഏറ്റെടുക്കാന്‍ പാകിസ്ഥാന് തയ്യാറായില്ല. സ്വന്തം രാജ്യത്തിനുവേണ്ടി പോരാടിയ വ്യക്തിയാണെന്നോ ഉന്നത സൈനിക ബഹുമതി നേടിയ വ്യക്തിയാണെന്നോ ഉളള പരിഗണന പോലും അവര്‍ നല്‍കിയില്ല.എന്നാല്‍ ഇന്ത്യന്‍ സൈന്യം അദ്ദേഹത്തിന്റെ മൃതദേഹം യാഥാവിധി സംസ്കരിച്ചു. തങ്ങളെ ആക്രമിച്ച ശത്രുരാജ്യത്തിന്റെ പട്ടാളക്കാരനായിരുന്നു എന്നതൊന്നും കണക്കാക്കാതെയായിരുന്നു ഇത്. ഇപ്പോള്‍ കബറിടം പുതുക്കിപ്പണിയുകയും ചെയ്തു.എന്നാല്‍ ഇന്ത്യന്‍ പട്ടാളക്കാരോടെന്നുമാത്രമല്ല അവരുടെ മൃതദേഹങ്ങളോടുപോലും പാകിസ്ഥാന് കൊടും ക്രൂരതായാണ് കാണിക്കുന്നത്. കാര്‍ഗില്‍ യുദ്ധസമയത്തുള്പ്പടെ ഇത് പലവട്ടം കണ്ടതാണ്.തങ്ങളുടെ പട്ടാളക്കാരുടെ ഈ നടപടിയെ അപലപിക്കാന്‍ പോലും പാകിസ്ഥാന് തയ്യാറായിട്ടില്ല