കളക്ടര്‍ അപമാനിച്ചു പി.വി അന്‍വര്‍ എം എല്‍ എയുടെ പരാതി നിയമസഭാ സമിതിക്ക്
മുന്പില്
തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വറും മലപ്പുറം മുന്‍ ജില്ലാകളക്ടര്‍ ജാഫര്‍ മാലിക്കും തമ്മിലുള്ള തര്‍ക്കം നിയമസഭാ സമിതിക്ക് മുന്നില്‍. കളക്ടര്‍ ജാഫര്‍ മാലിക്ക് തന്നെ അപമാനിച്ചു എന്നാണ് എംഎല്‍എയുടെ പരാതി.
ആദിവാസി പുനരധിവാസ വികസന മിഷന് വഴി ഭൂരഹിതരായ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീട് വെച്ചുനല്കുന്നതുമായി ബന്ധപ്പെട്ടാണ് മലപ്പുറം മുന്‍ കളക്ടറായിരുന്ന ജാഫര്‍ മാലിക്കും എം.എല്‍എയും തമ്മില്‍ തര്‍ക്കമുണ്ടായത്. ഈ തര്‍ക്കത്തില്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ജാഫര്‍മാലിക്ക് തന്നെ അപമാനിച്ചു എന്നാണ് എം.എല്‍.എയുടെ പരാതി.
ഈ പരാതി അദ്ദേഹം സ്പീക്കര്‍ക്ക് കൈമാറുകയായിരുന്നു. സഭാചട്ടം 159 അനുസരിച്ച് സ്പീക്കര്‍ ഈ പരാതി സഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്സ് സമിതിക്ക് കൈമാറി.
സമിതിക്ക് ജാഫര്‍ മാലിക്കിനെയും എം.എല്‍എയെയും വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താം. എം.എല്‍.എ എന്ന നിലയിലുള്ള പി.വി അന്‍വറിന്റെ പ്രിവിലേജിന്മേല് എന്തെങ്കിലും തരത്തിലുള്ള അവഹേളനമോ അധിക്ഷേപമോ കളക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റി പ്രധാനമായും പരിശോധിക്കുക.