ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വീട്ടില്‍ കഴിയാന്‍ ഭാര്യക്ക് നിയമപരമായി അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധി.
ന്യൂഡല്‍ഹി: ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസാവകാശമുണ്ടെന്ന് . ഈ വീട്ടില്‍ ഭര്‍ത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിര്‍ബന്ധമില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട കേസിലാണ് സുപ്രധാന വിധി. സുപ്രീംകോടതിയുടെതന്നെ 2006ലെ വിധിയെ മറികടന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിപറഞ്ഞത്.ഗാര്‍ഹികപീഡന നിരോധനനിയമത്തിലെ രണ്ട് (എസ്) വകുപ്പ് പ്രകാരം താമസം പങ്കിടുന്ന വീട് എന്നതിന്റെ നിര്‍വചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്. ഭര്‍ത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടില്മാത്രമേ ഭാര്യക്ക് താമസാവകാശമുള്ളൂവെന്നാണ് 2006ലെ വിധി.എന്നാല്‍, ഭര്‍ത്താവിന്റെ ബന്ധുവീടാണെങ്കില്‍പ്പോലും അതില്‍ ദമ്ബതിമാര്‍ മുമ്ബ് താമസിച്ചതാണെങ്കില്‍ ഭാര്യക്ക് തുടര്‍ന്നും താമസാവകാശമുണ്ടെന്നാണ് ഇന്നലെ മൂന്നംഗ ബെഞ്ച് വിധിച്ചത്>മരുമകള്‍ക്കെതിരെ ഡല്‍ഹിയിലെ സതീഷ് ചന്ദ്ര അഹൂജ നല്കിയ പരാതിയിലാണ് പരമോന്നത കോടതി വിധിപറഞ്ഞത്. വീടിന്റെ മുകളിലെ നിലയിലാണ് അഹൂജയുടെ മൂത്തമകനും ഭാര്യയും കഴിഞ്ഞിരുന്നത്. ഇതിനിടെ, അവര്‍ തമ്മില്‍ അകലുകയും വിവാഹമോചനക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരേ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്കി. ഇതിനുപിന്നാലെയാണ് മകന്റെ ഭാര്യ വീട്ടില്‍ നിന്ന് താമസം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സതീഷ് ചന്ദ്ര അഹൂജ നിയമനടപടികളിലേക്ക് കടന്നത്.