കാസര്‍കോട്: 2019 ജൂണ്‍ അഞ്ചിന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പൊയില്‍ സ്കൂളില്‍ പച്ചത്തുരുത്തിന്റെ കാസര്‍കോട്ജി ല്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചതു മുതല്‍ ഇതുവരെയായി ജില്ലയില്‍ 38 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 251 പച്ചത്തുരുത്തുകളാണ് ഉണ്ടാക്കിയത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെയാണ് പ്രധാനമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പച്ചത്തുരുത്തുകള്‍ ഉണ്ടാക്കുന്നത്.പദ്ധതിയ്ക്ക് ആവശ്യമായ കുഴി കുത്തല്, വൃക്ഷത്തൈകള്‍ നടല്‍, ജൈവവേലി കെട്ടല്‍, സംരക്ഷണം എന്നിവയുടെയെല്ലാം ചുമതല തൊഴിലുറപ്പില്‍ നിക്ഷിപ്തമാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, അമ്പലക്കമ്മിറ്റികള്‍, പള്ളിക്കമ്മിറ്റികള്‍, വായനശാലകള്‍, സ്കൂള്‍ പി ടി എ / എസ് എസ് ജീ കള്‍ എന്നിവരുടെയെല്ലാം സഹായ സഹകരണങ്ങളും ഹരിത കേരളം മിഷന്റെ നേതൃത്വവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്.ഇത്തരത്തില്‍ നീലേശ്വരം ബ്ലോക്കില്‍ 91, കാഞ്ഞങ്ങാട് ബ്ലോക്കില്‍ 67,പരപ്പ ബ്ലോക്കില്‍ 37 , കാസര്‍കോട് ബ്ലേക്കില്‍ 11 ,കാറഡുക്ക ബ്ലോക്കില്‍ 7 ,മഞ്ചേശ്വരം ബ്ലോക്കില്‍ 16, മുനിസിപ്പാലിറ്റികളില്‍ 22 അങ്ങനെ 97.5 ഏക്കര്‍ വിസ്തൃതിയില്‍ 251 പച്ചത്തുരുത്തുകളാണ് ജില്ലയിലുള്ളത്.
കാറഡുക്ക ബ്ലോക്കിലെ നാല് പഞ്ചായത്തുകള്‍ക്കാണ് പച്ചത്തുരുത്ത് പദ്ധതിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്. ബേഡഡുക്ക പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ട് കെ രമണി അധ്യക്ഷയായി. ഹരിത കേരള മിഷന് വേണ്ടി ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ പി കെ ലോഹി ദാക്ഷന്‍ പുരസ്കാരം കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് സി രാമചന്ദ്രന് അനുമോദന പത്രം ഏറ്റുവാങ്ങി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്.വി ഗോപന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസി.സെക്രട്ടറി നിസാര്‍ കെ പി, എം ധന്യ തുടങ്ങിയവര്‍ സംസാരിച്ചു. ബീംബുങ്കാല്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ മുമ്പില്‍ എ.ജി.എന്‍.ആര്.ഇ.ജി.എസ് മുഖേന നിര്‍മ്മിക്കുന്ന ജൈവ വൈവിധ്യ പാര്‍ക്കില്‍ ബ്ലാക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയര്മാന് പി കെ ഗോപാലന് കൂവള തൈ നട്ടു.
മുളിയാര്‍ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷനായി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ യശോദ മുളിയാര്‍ ഗ്രാമ പഞ്ചായത്തിന് സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്ത് പച്ചത്തുരുത്ത് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തൊഴിലുറപ്പ് എഞ്ചിനീയര്‍ ഷിജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാര്, വാര്‍ഡ് മെമ്പര്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറി ഉഷാ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു. വി.ഇ.ഒ അരുണ്‍ കുമാര്‍ സ്വാഗതവും ഹെഡ് ക്ലാര്ക്ക്മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
ഹരിത കേരള മിഷന് നടപ്പിലാക്കുന്ന സംസ്ഥാനതല പച്ചത്തുരുത്ത് പ്രഖ്യാപനത്തില്‍ പങ്കാളിയായി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത്. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി പി ജെ പരിപാടി ഉദ്ഘാടനം ചെയ്യ്തു. മഹാത്മാ ഗാന്ധി തൊഴിലൊറപ്പ് പദ്ധതി ഓവര്‍സീയര്‍ അഞ്ജലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസാരിച്ചു. ലൈബ്രറി കോണ്‍സിലര്‍ എ.കരുണാകരന് പ്രശംസാപത്രം പഞ്ചായത്ത് പ്രസിഡന്റ്ന് കൈമാറി, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ.എം മുജീബ് റഹ്മാന് സംസാരിച്ചു.
കാറഡുക്ക ഗ്രാമ പഞ്ചായത്ത് ,ഹരിതകേരള മിഷന് സഹായത്തോടെ നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിക്ക് പഞ്ചായത്തിന് ലഭിച്ച അനുമോദന പത്രം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദന്‍ നമ്പ്യാര്‍ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.വിജയന് നല്കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രേണുകാദേവി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജനനി സംസാരിച്ചു. പഞ്ചായത്ത് മെമ്പര്‍മാരും,കുടുംബശ്രീ ചെയര്‍പേഴ്സണും പങ്കെടുത്തു. എം.ജി എന്‍ ആര് ജി എ എഞ്ചിനീയര്‍ അചല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ സെക്രട്ടറി കെ ഗോപാലന് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബേബി നന്ദി പറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളും പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചതിനുള്ള സംസ്ഥാനതല അവാര്‍ഡ് നേടി. സംസ്ഥാനത്തു എറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച മടിക്കൈ പഞ്ചായത്തിനുള്ള കേരള സര്‍ക്കാരിന്റെ അനുമോദന പത്രം കാസര്‍കോട് പാക്കേജ് സ്പെഷ്യല്‍ ഓാഫീസര്‍ ഇ.പി.രാജ് മോഹന്‍ പഞ്ചായത്തു പ്രസിഡണ്ട് സി.പ്രഭാകരന് സമ്മാനിച്ചു. സ്ഥിരം സമിതി ചെയര്മാന്മാരായ ശശീന്ദ്രന് മടിക്കൈ, എന്‍.അബ്ദുറഹ്മാന്, പി. ഇന്ദിര, കെ.കെ.രാഘവന്, ബങ്കളം കുഞ്ഞികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വൈ. പ്രസിഡണ്ട് കെ.പ്രമീള സ്വാഗതവും എ.ഇ.അബ്ദുള്‍ ശരീഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആയുര്‍വേദ ആശുപത്രി വളപ്പിലെ പച്ചത്തുരുത്തില്‍ ഇ.പി.രാജ് മോഹന്‍ മുളത്തൈകള്‍ നട്ടു. അനുബന്ധ പരിപാടിയായി 79 പച്ചത്തുരുത്തിലും തൊഴിലുറപ്പു തൊഴിലാളികള്‍ മരം നട്ടു.
ഉദുമ പഞ്ചായത്തില്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് പ്രഭാകരന് അധ്യക്ഷനായി. കെ.ബി ബാലകൃഷ്ണന് മാസ്റ്റര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലിക്ക് പ്രശസ്തി പത്രം സമ്മാനിച്ചു. എം.ജി.എന്‍.എന്‍.ആര്.ഇ.ജി എ.ഇ മോണിക മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്മാന് സന്തോഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി.കെ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ. ബാലകൃഷ്ണന് പ്രതിജ്ഞ ചൊല്ലി കൊടുത്തു. എല്ലാ മെമ്പര്‍മാരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എത്തിയ ചടങ്ങില്‍് പ്രസിഡന്റ് വൃക്ഷ തൈ നട്ടു.
കോവിഡ് സാഹചര്യത്തില്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ചടങ്ങ് മറ്റെ#ാരു ദിവസത്തേക്ക് മാറ്റി.
പള്ളിക്കര പഞ്ചായത്തില്‍ കെ. കുഞ്ഞിരാമന് എം.എല്‍.എ പ്രശസ്തി പത്രം പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിരയ്ക്ക് കൈമാറി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി മുഖ്യ അതിഥിയായി. ആസൂത്രണ സമിതി അംഗം പി. കെ കുഞ്ഞബ്ദുള്ള, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് മുഹമ്മദ് കുഞ്ഞി വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.. എം.എല്‍.എ പനയാല്‍ ആറാം വാര്‍ഡിലെ പച്ചത്തുരുത്തില്‍ വൃക്ഷ തൈ നട്ടു. ശേഷം പ്രതിജ്ഞ ചൊല്ലികൊടുത്തു.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പരിപാടി പുല്ലൂര്‍ സ്കൂളില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണന് അധ്യക്ഷനായി. പഞ്ചായത്ത്് പ്രസിഡന്റ് ശാരദ എസ് നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ വത്സന് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സര്‍ട്ടിഫിക്കേറ്റ് കൈമാറി. സ്ഥിരം സമിതി ചെയര്മാന്മാര്, പുല്ലൂര്‍ സ്കൂള്‍ എച്ച്.എം പ്രഭാകരന് മാസറ്റര്‍, പി.ടി.എ പ്രസിഡന്റ് ഷാജി എടമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എം. ഇന്ദിര സ്വാഗതവും സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി എം.വി രവീന്ദ്രന് നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭയില്‍ ഹരിത കേരള മിഷന് ജില്ലാ കോഡിനേറ്റര്‍ എം പി സുബ്രമണ്യന്‍ മാസ്റ്റര്‍ പ്രശസ്തിപത്രം നല്കി. പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യത്തിന്റെ മൂന്ന് പച്ചത്തുരുത്തുകളാണ് കാഞ്ഞങ്ങാട് നഗരസഭ വിജയകരമായി നടപ്പിലാക്കിയത്. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂന്തോട്ടങ്ങളും തണല്‍ മരങ്ങളും ഫലവൃക്ഷങ്ങളും ഉള്‍പ്പെടുത്തി 2 ഏക്കറില്‍ അധികം ഭൂമിയിലാണ് പച്ചത്തുരുത്തുകള്‍ നിര്‍മ്മിച്ചത്. പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍, എസ്.പി.സി കേഡറ്റുകള്‍, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് നഗരസഭ പച്ചത്തുരുത്ത് ഉണ്ടാക്കിയത്. കാല് നൂറ്റാണ്ടിലേറെയായി തരിശ് കിടന്ന 250 ഏക്കറോളം ഭൂമിയും പാടങ്ങളും കാര്‍ഷിക യോഗ്യമാക്കി. ഒരാഴ്ച കാലയളവില്‍ നഗരസഭക്ക് ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്.
പച്ചത്തുരുത്ത് പദ്ധതി പൂര്‍ത്തീകരണത്തിന് സര്‍ക്കാരും, മിഷനും നല്കിയ പ്രശസ്തി പത്രം എ സി കണ്ണന് നായര്‍ സ്മാരക ജി യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരള മിഷന് ജില്ലാ കോഡിനേറ്റര്‍ എം പി സുബ്രമണ്യന്‍ മാസ്റ്റര്‍ നഗരസഭാ ചെയര്മാന് വി.വി രമേശന് പ്രശസ്തി പത്രം കൈമാറി. കൗണ്‍സിലര്‍മാരായ കെ ലത, സാവിത്രി നെല്ലിക്കാട്ട്, നഗരസഭ സെക്രട്ടറി എം കെ ഗിരിഷ് ,കൊടക്കാട് നാരായണന് മാഷ്, സുഗത തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരത്തിലെ പൊതു സ്ഥലങ്ങള്‍, പുറമ്പോക്ക് ഭൂമി, പൊതു വിദ്യാലയങ്ങള്‍ ഉള്‍പ്പടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വര്‍ഷത്തെ തുടര്‍ പരിചരണവും നഗരസഭ ഉറപ്പുവരുത്തിയിട്ടുണ്ട്.
സംസ്ഥാന ഐ.ടി മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകളുടെ എണ്ണം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്ന് നഗരസഭാ ചെയര്മാന് വി.വി.രമേശന് അറിയിച്ചു.
ചെങ്കള ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അജിത് കെ രാമന് ഹരിതകേരളം മിഷന്റെ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റിന് ഷാഹിന സലീമിന് കൈമാറി. തുടര്‍ന്ന് ചെര്‍ക്കള ഗവണ്മെന്റ് മാപ്പിള യു പി സ്കൂളിലെ പച്ചത്തുരുത്തില്‍ പ്രകൃതി സംരക്ഷണത്തിനുള്ള പ്രതിജ്ഞയെടുത്തു. വൈസ് പ്രസിഡന്റ് വി പി ശാന്തകുമാരി, പഞ്ചായത്ത് അംഗങ്ങളായ എ അഹമ്മദ് ഹാജി, മുഹമ്മദ് താഹിര്‍, എം സി എ ഫൈസല്‍, സലാം പാണലം, എ മമ്മിഞ്ഞി, അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രന്, തൊഴിലുറപ്പ് എഞ്ചിനീയര്‍ അബ്ബാസ് നിക്താസ് സംബന്ധിച്ചു.
കുമ്പളയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ഡരികാക്ഷയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഫരീദാ സക്കീര്‍ മുഖ്യാതിഥിയായി. ഓഫീസ് പരിസരത്ത് ചെടി നട്ടുപിടിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്ാന് എ കെ ആരിഫ്, പഞ്ചായത്ത് അംഗം സുകേഷ് ഭണ്ഡാരി, അസിസ്റ്റന്റ് സെക്രട്ടറി ദീപേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പുത്തിഗെ പഞ്ചായത്തില്‍ പച്ചത്തുരുത്ത് പദ്ധതി പ്രശസ്തി പത്രം പഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ ലൈബ്രറി കൗണ്‍സില്‍ അംഗവും പൊതുപ്രവര്‍ത്തകനുമായ ഹുസൈന് മാറ്ററില്‍ നിന്നും സ്വീകരിച്ചു. വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ജയന്തി, ചനിയ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്ല മുഗു, കൃഷി ഓഫീസര്‍ അംസീന, അസിസ്റ്റന്റ് സെക്രട്ടറി വി പി തോമസ്, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍ ശാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
മീഞ്ച പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഹര്‍ഷദ് വോര്‍ക്കാടി മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് ശുക്കൂറിന് ഹരിത കേരളമിഷന്റെ പ്രശസ്തി പത്രം കൈമാറി. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കൃഷ്ണ കൊമ്മംഗള, എസ് ശോഭ, പഞ്ചായതത് അംഗങ്ങളായ കുസുമ മോഹന്‍, സുന്ദരി ആര് ഷെട്ടി, വി പി ചന്ദ്രാവതി, ശാലിനി ഷെട്ടി, ചന്ദ്രശേഖര, ശാന്താറാം, കൃഷി ഓഫീസര്‍ കെ സജു, സെക്രട്ടറി ഷാനവാസ്, വിഇഒ ബൈജു, അസിസ്റ്റന്റ് സെക്രട്ടറി പരമേശ്വരന് നമ്പൂതിരി, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍ അജിത് ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് നഗരസഭയില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്തി പത്രം എംഎല്‍എ നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിമിന് കൈമാറി. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എം നൈമുന്നിസ, സെക്രട്ടറി ജെ മുഹമ്മദ് ശാഫി, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ സതീശന് സംബന്ധിച്ചു. തുടര്‍ന്ന് എംഎല്‍എ അടുക്കത്ത് ബയല് ജിയുപി സ്കൂളിലെ പച്ചത്തുരുത്തില്‍ വൃക്ഷത്തൈ നട്ടു.
മൊഗ്രാല്‍ പുത്തൂരില്‍ സിപിസിആര്‍ഐയിലെ ശാസ്ത്രജ്ഞന് സി തമ്പാന് പ്രശസ്തി പത്രം പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീലിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുജീബ് കമ്പാര്‍, പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്ലക്കുഞ്ഞി, പ്രമീള, കെ ലീല, ഹമീദ്, ആയ്ഷത്ത് ഫൗജാന, ജയന്തി, സുഹറ കരീം, ആനന്ദ, അയ്ഷത്ത് ഫൗസിയ, സെക്രട്ടറി വി വി സിജി, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ അജിത്, പഞ്ചായത്ത് ജീവനക്കാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
ബദിയഡുക്കയില്‍ പരിസ്ഥിതി പ്രവര്ത്തകന് എന്‍എച് ജനാര്ധന പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ടിന് കൈമാറി. പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷ്ണ ഷെട്ടി, പ്രേമ, തൊഴിലുറപ്പ് എഞ്ചിനീയര്‍ അശ്വതി, ഓവര്‍സിയര്‍ സാജിത സംബന്ധിച്ചു.
മധൂരില്‍ സാംസ്കാരിക പ്രവര്ത്തകന് ഉളിയ വിഷ്ണു അസ്രയില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് പ്രശസ്തിപത്രം സ്വീകരിച്ചു. വൈസ് പ്രസിഡന്റ് ദിവാകര, വാര്‍ഡ് അംഗം മൈമൂന, തൊഴിലുറപ്പ് എഞ്ചിനീയര്‍ മഞ്ജുഷ സംബന്ധിച്ചു.
ചെമ്മനാട് നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി പ്രശസ്തി പത്രം പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദറിന് കൈമാറി. സെക്രട്ടറി പി ദേവദാസ്, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ നന്ദകുമാര്‍, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍ അമൃത ബാലകൃഷ്ണന് സംബന്ധിച്ചു.
വോര്‍ക്കാടിയില്‍ ഹരിത കേരളം മിഷന് ബ്ലോക്ക് കോഡിനേറ്റര്‍ എന്‍ ഇബ്രാഹിം പ്രശസ്തി പത്രം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മജീദിന് കൈമാറി. വൈസ് പ്രസിഡന്റ് സുനിത ഡിസൂസ, പഞ്ചായത്ത് അംഗങ്ങളായ ജസീന്ത ഡിസൂസ, റഹ്മത് റസാഖ്, തുളസി കുമാരി, പൂര്‍ണിമ, വസന്ത, ഗീത സാമാനി, ഇന്ദിര, സീന, ഭാരതി, ഗോപാലകൃഷ്ണ പജ്വ, സദാശിവ നായക്, ആനന്ദ, സെക്രട്ടറി രാജേശ്വരി, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, വിഇഒ വിന്‍സന്റ് സംബന്ധിച്ചു.
പൈവളികെയില്‍ പൊതുപ്രവര്ത്തകന് അബ്ദുല്ല പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ഷെട്ടിക്ക് പ്രശസ്തി പത്രം കൈമാറി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം കെ അമീര്‍, പഞ്ചായത്ത് അംഗം ഹരീഷ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ രേഹ, പഞ്ചായത്ത് സെക്രട്ടറി ജോയ് തോമസ്, ജീവനക്കാര്‍ സംബന്ധിച്ചു.
മഞ്ചേശ്വരത്ത് ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശശികലക്ക് പ്രശസ്തി പത്രം കൈമാറി. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ എ മുക്താര്‍, ശംസീന, പഞ്ചായത്ത് അംഗം അബ്ദുല്ല ഗുഡകേരി, സെക്രട്ടറി എം ബി അഷ്റഫ്, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ ശ്വേത രവികുമാര്‍ സംബന്ധിച്ചു.
മംഗല്‍പ്പാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പ്രശസ്തിപത്രം പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോടിന് കൈമാറി. സെക്രട്ടറി ഇന്‍ ചാര്‍ജ് ധനേഷ്, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍ ഇര്‍ഷാദ്, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ ഹനീഫ, ജീവനക്കാര്‍ സംബന്ധിച്ചു.
ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാനതല പച്ചത്തുരുത്ത് പൂര്‍ത്തീകരണ പ്രഖ്യാപനത്തോടെ അനുബന്ധിച്ച് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസി ടോമിന്റെ അധ്യക്ഷത വഹിച്ചു. പച്ചത്തുരുത്ത് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ. വേണുഗോപാല്‍ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. പഞ്ചായത്ത് തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ അനഘ റിപ്പോര്‍ട്ട് അവതരണം ഞ്ഞു നടത്തി. വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡെറ്റി ഫ്രാന്‍സിസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സണ്ണി കോയിത്തുരുത്തേല്‍,സെക്ഷന്‍ ക്ലര്‍ക്ക് ദിപാമോള് വി മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കണ്ണി വയലിലുള്ള പച്ചത്തുരുത്തില്‍ തൈകള്‍ നട്ടു.
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പച്ചത്തുരുത്തുകളുടെ പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് സി.കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍പി.ഇന്ദിര അദ്ധ്യക്ഷയായി. പ്രശസ്തി പത്രം പ്ലാന്‍ കോര്‍ഡിനേറ്റര്‍ രാമചന്ദ്രന് മാസ്റ്റര്‍ പ്രസിഡണ്ടിന് കൈമാറി. എം.ജി.എന്‍.ആര്.ഇ.ജി.എ അക്രഡിറ്റ് എന്‍ജിനീയര്‍ പി എല്‍ രേഷ്മ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, പഞ്ചായത്ത് ഹെഡ്ക്ലാര്‍ക്ക് ടി ഷൈജു , എം.ജി.എന്‍.ആര്.ഇ.ജി.എ ഓവര്‍സീയര്‍ അഖില്‍രാജ്, വി.ഇ.ഒ ജി ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു. അസി.സെക്രട്ടറി അതീന്ദ്രന് എസ് സ്വഗതവുംഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ദിവാകരന് എന്‍ വി യോഗത്തിന് നന്ദി അറിയിച്ചു.തുടര്‍ന്ന് വൃക്ഷതൈ നട്ട് പ്രതിജ്ഞ ചൊല്ലി
വെസ്റ്റ് എളേരി പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന് അധ്യക്ഷയായി. ചിറ്റാരിക്കാല്‍ പ്രിന്‍സിപ്പല്‍ എസ് ഐ പ്രശാന്ത് പ്രശംസാ പത്രം കൈമാറി. ടി.കെ.സുകുമാരന്‍ (വൈസ് പ്രസിഡണ്ട്), പഞ്ചായത്ത് സ്ഥിരം സമിത് അധ്യക്ഷ•ാരായ പി.വി.അനു, ജയശ്രീ കൃഷ്ണന്, ബിന്ദു ഭാസ്ക്കരന്‍, പഞ്ചായത്ത് മെമ്പര്‍ മാത്യു വര്‍ക്കി,കെ ഷാഹിദ്, ഹരിത കേരളമിഷന് കോര്‍ഡിനേറ്റര്‍ സിനീജ പോള്‍,അസി സെക്രട്ടറി വി.പി.മോഹനന്, വി ഇ ഒ ടി.വി അനീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വൃക്ഷതൈ നട്ട് പ്രതിജ്ഞ ചൊല്ലി.
കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂര്‍ സ്കൂളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരന് സുകുമാരന്‍ പെരിയച്ചുര്‍ പ്രശസ്തി പത്രം കൈമാറി. സ്ഥിരം സമിതിഅധ്യക്ഷ•ാരായ എംഎം സൈമണ്‍, ഗീത പി, പഞ്ചായത്ത് മെമ്പര്‍മാരായ മിനി രാജു, ഇ കെ ഗോപാലന്എന്നിവര് സംസാരിച്ചു. തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ എ ഇ ചന്ദ്രമൗലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന് സ്വാഗതവും ഹെഡ് ക്ലാര്‍ക്ക് സുദേവന് നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുടുംബൂര്‍ സ്കൂളില്‍ വൃക്ഷത്തൈ നട്ട് പ്രതിജ്ഞ ചൊല്ലി.
പനത്തടി പഞ്ചായത്തില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമാംബിക ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ എം സി മാധവന് അധ്യക്ഷനായി. മാഷ് ജില്ലാ കോഡിനേറ്റര്‍ കെ ദിലീപ് കുമാര്‍ പ്രശംസാപത്രം കൈമാറി. അസിസ്റ്റന്റ് സെക്രട്ടറി എബ്രഹാം, എം ജി എന്‍ ആര് ഇ ജി എസ് അക്രഡിറ്റഡ് എന്‍ജിനീയര്‍ ബിജു, എം ജി എന്‍ ആര് ഇ ജി എസ് ഉദ്യോഗസ്ഥരായ ശ്രീലത, ഊര്‍മ്മിള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പരിസരത്ത് വൃക്ഷത്തൈ നോട്ട് പ്രതിജ്ഞ ചൊല്ലി.
കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് വി ബാലകൃഷ്ണന് അധ്യക്ഷനായി. പ്രോജക്ട് ഡയറക്ടര്‍ കെ പ്രദീപന് ഉപഹാരം കൈമാറി.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ അനിത, പി ചന്ദ്രന്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസ അറിയിച്ചു.അക്രഡിറ്റഡ് എന്‍ജിനീയര്‍ കെവി സരുണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പി യൂ ഷീല സ്വാഗതവും സ്ഥിരംസമിതി അധ്യക്ഷ കെ ഐ എലിസബത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് പരിസരത്ത് വൃക്ഷത്തൈ നട്ട്ു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല പ്രതിജ്ഞ ചൊല്ലികൊടുത്തു.
കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട ബളാല്‍ പഞ്ചായത്തില്‍ പച്ചത്തുരുത്ത് പ്രഖ്യാപനത്തട് അനുബന്ധിച്ചുള്ള പരിപാടി അടുത്ത ദിവസം നടത്തും
നീലേശ്വരം ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളും പച്ചത്തുരുത്ത് ഏറ്റെടുത്തു കഴിഞ്ഞു.ആയിരം പച്ചത്തുരുത്തുകളുടെ പ്രഖ്യാപനത്തില്‍ നീലേശ്വരം ബ്ലോക്കിലെ ആറ് പഞ്ചായത്തുകളും നീലേശ്വരം മുന്‍സിപ്പാലിറ്റിയും പ്രശംസപത്രം ഏറ്റുവാങ്ങി.തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ 60 പച്ചത്തുരുത്തുകള്‍ ഉണ്ടാക്കി സംസ്ഥാനത്തിന്റെ പ്രശംസ നേടിയ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിനെ പ്രശസ്ത ശാസ്ത്രസാഹിത്യകാരന്‍ പ്രി പി കെ പൊതുവാള് പ്രശസ്തി പത്രം നല്കി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ പ്രശസ്തി പത്രം ഏറ്റുവാങ്ങി.ചടങ്ങില്‍ പച്ചത്തുരുത്ത് റിപ്പോര്‍ട്ട് തൊഴിലുറപ്പ് എ ഇ സന്‍ബക് ഹസീന അവതരിപ്പിച്ചു.തൃക്കരിപ്പൂര്‍ പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ഔഷധസസ്യ പച്ചത്തുരുത്തില്‍ വിശിഷ്ടാതിഥിയായ പി പി കെ പൊതുവാള് നീര്‍മാതളം തൈ നട്ടു കൊണ്ട് പച്ചത്തുരുത്ത് സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കൂടാതെ പഞ്ചായത്തിലെ എല്ലാ പച്ചത്തുരുത്തുകളിലും തൊഴിലുറപ്പു തൊഴിലാളികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്യത്തില്‍ വൃക്ഷത്തൈ നട്ടു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ ജി സറീന, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി കെ ബാവ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് റീത്ത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി രവി, പഞ്ചായത്ത് മെമ്പര്‍മാരായ ടി വി കുഞ്ഞികൃഷ്ണന്, പി കുഞ്ഞമ്പു, പി തമ്പാന് നായര്‍, സത്താര്‍ വടക്കുമ്പാട് , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ വി മുകുന്ദന് , എം രാമചന്ദ്രന് , ഇ നാരായണന് , എം വി രാജന്, പി വി ഗോപാലന് , ഇ വി ദാമോദരന്‍ , ഫായിസ് ബീരിച്ചേരി, വി കെ ചന്ദ്രന്, തൊഴിലുറപ്പ് മേറ്റ് ടി ശ്യാമള , ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ പി വി ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍ സ്വാഗതവും സെക്രട്ടറി പി പി ഉഷ, നന്ദിയും പറഞ്ഞു.
പിലിക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മറത്തുകളി പൂരക്കളി ആചാര്യന് ശ്രീ പി പി മാധവന് പണിക്കര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന് മാസ്റ്റര്‍ക്ക് അനുമോദന പത്രം കൈമാറി. അതോടൊപ്പം ഹരിതകേരളം മിഷന് പുറത്തിറക്കിയ അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ എന്ന റിപ്പോര്‍ട്ട് സമാഹാരം പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ശൈലജ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍ അശ്വിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ രമേശന് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ശ്രീലേഖ പി നന്ദിയു പറഞ്ഞു.
ചടങ്ങിന് ശേഷം കരക്കേരു പച്ചത്തുരുത്തില്‍ മറത്തുകളി പൂരക്കളി ആചാര്യന് പി പി മാധവന് പണിക്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷ തൈകള്‍ നട്ടു തുടര്‍പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി 17 പച്ചത്തുരുത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഏതാണ്ട് രണ്ടര ഏക്കറോളം സ്ഥലങ്ങളിലായാണ് തുരുത്തുകള്‍ വളര്‍ന്നുവരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് നട്ടുപിടിപ്പിച്ച വിവിധ ഇനം ചെടികളും, മരങ്ങളും, ഔഷധസസ്യങ്ങളും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ പരിചരണത്തില്‍ വളര്‍ന്നു വളരെ വലുതായി കൊണ്ടിരിക്കുന്നുണ്ട്. നാടുനീങ്ങി തുടങ്ങിയ നാടന്‍ കാവുകള്‍ക്ക് പകരമായി പുതിയ ആവാസകേന്ദ്രങ്ങളായി ഭാവിയില്‍ പച്ചത്തുരുത്തുകള്‍ മാറും.
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍പഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന് പ്രശംസപത്രം പ്രസിഡന്റിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഗംഗാധരന്, അസിസ്റ്റന്റ് സെക്രട്ടറി മേഘനാഥന്, ഹരിത കേരള മിഷന് യങ് പ്രൊഫഷണല്‍ സാരംഗ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.തൊഴിലുറപ്പ് അക്രഡിറ്റെഡ് എഞ്ചിനീയര്‍ വി എം സൗമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് കയനി കുഞ്ഞിക്കണ്ണന് സ്വാഗതവും തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കെ ജിതിന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പലോത്ത് ഉള്ള പച്ചതുരുത്തില്‍ വെച്ച് വൃക്ഷതൈ നട്ട് പ്രതിജ്ഞ ചൊല്ലി
പടന്ന പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഫൗസിയ അധ്യക്ഷയായി. നീലേശ്വരം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ നാരായണന് പ്രശസ്തിപത്രം കൈമാറി. തൊഴിലുറപ്പ് എ ഇ ഷാഹുല്‍ഹമീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ സി വിജയന് വിഷയാവതരണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ കെ രമേശന്, കെ അസിനാര്‍ കുഞ്ഞി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് അസ്ലം സ്വാഗതവും വാര്‍ഡ് മെമ്പര്‍ എം ചിത്ര നന്ദിയും പറഞ്ഞു. തുടര്‍ന്ന് വൃക്ഷത്തൈ നട്ട് പ്രതിജ്ഞ ചൊല്ലി.
വലിയപറമ്പ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ടി അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് പി വേണുഗോപാലന്‍ പ്രശംസാപത്രം കൈമാറി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ മാധവന്, മെമ്പര്‍ കെ കെ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് എ ഇ എന്‍ പി ഹിസാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു പഞ്ചായത്ത് സെക്രട്ടറി കെ വിനോദ് കുമാര്‍ സ്വാഗതവും ഹെഡ് ക്ലര്‍ക്ക് ജി കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് വൃക്ഷത്തൈ നട്ട് പ്രതിജ്ഞ ചൊല്ലി.
ചെറുവത്തൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറഅധ്യക്ഷനായി. പ്രശസ്ത കവി സി എം വിനയചന്ദ്രന് പച്ചതുരുത്തു ഉപഹാരം പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ടിനു കൈമാറി.വൈസ് പ്രസിഡന്റ് സി വി പ്രമീള,സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി കുഞ്ഞിരാമന് പഞ്ചായത്ത് മെമ്പര്‍മാരായ ഒ വി നാരായണന്,ടി വി പ്രഭാകരന് എന്നിവര്‍ സംസാരിച്ചു. അക്രഡിറ്റ് എന്‍ജിനീയര്‍ ശരത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശേഷം വൃക്ഷതൈ നട്ട് പ്രതിജ്ഞ ചൊല്ലി.
നീലേശ്വരം നഗരസഭതല പ്രഖ്യാപനം പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. പിആര്‍. സുരേഷ് നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്മാന് പ്രൊഫ: കെ.പി. ജയരാജന് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ വി. ഗൗരി, സ്ഥിരംസമിതി അധ്യക്ഷ•ാരായ പി. രാധ, പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, കൗണ്‍സിലര്‍ എറുവാട്ട് മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന ബബിത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പച്ചത്തുരുത്തിന്റെ നഗരസഭാ തല കോര്‍ഡിനേറ്റര്‍ പി. നന്ദിത നന്ദി പറഞ്ഞു.