ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്‍കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമൂഹിക അകലം പാലിച്ചുകൊണ്ട് ശബരിമല കയറ്റത്തിനും വിരിവയ്ക്കാനും നെയ്യഭിഷേകത്തിനും ബലിതര്‍പ്പണത്തിനും സൗകര്യം ഒരുക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. പോലീസിന്റെ പരിധിവിട്ട ഇടപെടലും തടസങ്ങളും ഒഴിവാക്കണം. വിശ്വാസികള്‍ക്ക് ദര്‍ശന സ്വാതന്ത്ര്യം ലഭിക്കുന്ന രീതിയില്‍ വേണം തീര്‍ത്ഥാടനത്തിന് സൗകര്യം ഒരുക്കാനെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.