അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അധികാരത്തിലെത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന പ്രഖ്യാപനവുമായി ജോ ബൈഡന്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്.
കൊറോണ വൈറസിനെ തുരത്തുന്നതല്ലാതെ മുന്‍ഗണനാ പട്ടികയില്‍ ഉള്ളതാണ് ഒരു കോടി പത്ത് ലക്ഷം പേരുടെ പൌരത്വം എന്നാണ് ജോ ബൈഡന് പറയുന്നത്. രാജ്യത്തെ സാമ്ബത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളോടുള്ള അമേരിക്കന്‍ ബന്ധം വീണ്ടെടുക്കുന്നതിനും പ്രഥമ പരിഗണന നല്‍കുമെന്നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം.
കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബില്‍ കൊണ്ടുവരുമെന്നും ഈ ബില്‍ അനുസരിച്ച് 11000000 പേര്‍ക്ക് പൌരത്വം ലഭിക്കുമെന്നുമാണ് ബൈഡന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെന്നാണ്റി പ്പോര്‍ട്ട് ചെയ്യുന്നത്. അയാള്‍ ചെയ്തുവച്ച തകരാറുകള്‍ നീക്കാന്‍ കഠിനപ്രയത്നം ചെയ്യേണ്ടി വരുമെന്നും ബൈഡന് പറഞ്ഞു. മഹാമാരിയെ ശക്തമായ പ്രതിരോധിച്ച ശേഷമാകും വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.