ലൈഫിൽ വീണ്ടും ട്വിസ്റ്റ് പദ്ധതി ഉപേക്ഷിക്കുന്നു; എന്റെ ബിസിനസ് നശിച്ചു, 8.60 കോടി രൂപ
കോൺസുലേറ്റ് തന്നില്ല, സന്തോഷ് ഈപ്പന് മാതൃഭൂമിയോട്
കൊച്ചി: ലൈഫ് മിഷന് പദ്ധതി താന്‍ ഉപേക്ഷിക്കുന്നതായി യുണിടാക് ഉടമ സന്തോഷ് ഈപ്പന്. വാഗ്ദാനം ചെയ്ത എട്ട് കോടി 60 ലക്ഷം കോണ്‍സുലേറ്റ് നല്‍കിയില്ലെന്നും വടക്കാഞ്ചേരി ലൈഫ് മിഷന് കരാര്‍ നേടിയത് ടെണ്ടര്‍ നല്കി അല്ലെന്നും സന്തോഷ് ഈപ്പന് വ്യക്തമാക്കി.
മാതൃഭൂമി ന്യൂസ് പ്രതിനിധി സന്തോഷ് ഈപ്പനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
സന്ദീപ് നായരാണ് ലൈഫ് മിഷന് പദ്ധതിയുടെ ചര്‍ച്ച തുടങ്ങിവെച്ചത്. ചേമ്പറില്‍ വെച്ച് ശിവശങ്കറാണ് ലൈഫ് മിഷന് അധികൃതരുമായി പരിചയപ്പെടുത്തിയത്. തന്റെ ബിസിനസ് നശിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാടില്‍ ടെണ്ടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. ലൈഫില്‍ കമ്മീഷന് നല്‍കിയിരുന്നുവെന്നും സന്തോഷ് ഈപ്പന് സമ്മതിച്ചു. കോണ്‍സുലേറ്റില്‍ പോയപ്പോള്‍ ഈജിപ്ഷ്യന്‍ പൗരന് നേരിട്ട് പണം ചോദിച്ചുവെന്നും സന്തോഷ് ഈപ്പന് വെളിപ്പെടുത്തി.
ചര്‍ച്ചകള്‍ ഒന്നും ഓഫീസില്‍ വച്ചല്ലായിരുന്നു. ആദ്യ ഘട്ടത്തില്‍ ഹോട്ടലുകളില്‍ വെച്ചാണ് നടത്തിയത്. തന്നെ നേരിട്ട് കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ ഓഫീസില്‍ വെച്ച് ചര്‍ച്ച നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് യുഎഇ കോണ്‍സുലേറ്റിലേക്ക് പോയത്. സ്വപ്നയുമായും ചര്‍ച്ച നടത്തിയിരുന്നു.
20 കോടി 60 ലക്ഷം രൂപയുടെ പദ്ധതിയില്‍ ഇനി എട്ട് കോടി രൂപ കിട്ടാനുണ്ടെന്നും അത് എന്ന് കിട്ടുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സന്തോഷ് ഈപ്പന് പറഞ്ഞു . അതുകൊണ്ട് തന്നെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് സന്തോഷ് ഈപ്പന് വ്യക്തമാക്കുന്നത്.