യാത്രാ ദുരിതം അകന്നു ബേക്കൽപ്പാലം തുറന്നു
ഉദുമ : അറ്റകുറ്റപ്പണിക്കടച്ച ബേക്കൽപ്പാലത്തിലെ തടസ്സങ്ങൾ നീക്കി ബുധനാഴ്ച രാത്രി എട്ടുമണിയോടെ യാത്രക്കർക്കായി തുറന്നു കൊടുത്തു. വ്യാഴാഴ്ച പാലം തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി തുറന്നുകൊടുക്കാമെന്ന വ്യവസ്ഥയിൽ കഴിഞ്ഞമാസം ഏഴിനാണ് പാലം അടച്ചത്.ഇതേ തുടർന്ന് ബേക്കൽ കവലയിൽ നിന്നും തിരിഞ്ഞ് മവ്വൽ-തച്ചങ്ങാട്- പൊടിപ്പള്ളം-കോട്ടപ്പാറ- തിരുവക്കോളി വഴി പാലക്കുന്നിലെത്തിയാണ് വഹനങ്ങൾ കെ.എസ്.ടി.പി. റോഡിൽ പ്രവേശിച്ചിരുന്നത്. ബേക്കൽ പാലം തുറന്നതോടെ ഒരു മാസമായുള്ള വളച്ചു ചുറ്റിയുള്ള യാത്രയ്ക്ക് അറുതിയായി.