യന്ത്രത്തകരാര്‍ ; എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി
കൊച്ചി : യന്ത്രത്തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം സര്‍വീസ് റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം എയര്‍ ഇന്ത്യ അറിയിച്ചത്. എഐ 963 നമ്ബര്‍ എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. വ്യാഴാഴ്ച വൈകിട്ട് 6.23ന് പുറപ്പെട്ട വിമാനം അരമണിക്കൂര്‍ മാത്രം പറന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനം ടാക്സി ബേയില്‍നിന്നു പാര്‍ക്കിംഗ് ഏരിയയിലേക്ക് നീക്കി. വിമാനത്തില്‍ പോകേണ്ടിയിരുന്ന 217 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു