ആരോഗ്യവിഭാഗം ജീവനക്കാരി രോഗവ്യാപനത്തിന് ശ്രമിച്ചെന്ന് പരാതി ആരോഗ്യവകുപ്പ്
നടപടിക്ക്
കാഞ്ഞങ്ങാട്:പെരിയ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ മിനിസ്റ്റീരിയല്‍
ജീവനക്കാരി ക്വാറന്റൈന് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി പരാതി. രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്ന തരത്തില്‍ പെരുമാറിയതിന്റെ പേരില്‍ ഇവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഈ മാസം മൂന്നിന് പെരിയ പ്രഥമികാരോഗ്യകേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായ ജീവനക്കാരിയാണ് നിയമലംഘനം നടത്തിയത്. ഇവരോട് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും ആശുപത്രി ക്വാര്‍ട്ടേഴ്സില്‍ ചികിത്സ തേടുമെന്ന് പറഞ്ഞ് ഇവര്‍ തടിയൂരുകയായിരുന്നു.
അഞ്ചിന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ലാബില്‍ പരിശോന നടത്തി നെഗറ്റീവാണെന്ന സര്ടിഫിക്കറ്റും സംഘടിപ്പിച്ചു. ഐസൊലേഷനില്‍ കഴിയേണ്ട ഇവര്‍ സ്വദേശമായ ഈസ്റ്റ് എളേരിയിലേക്ക് പോവുകയും ചെയ്തു. പൊതുജനാരോഗ്യവകുപ്പു പ്രകാരം നിയമ നടപടിക്കൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.