ഏഴ് മാസത്തെ ഇടവേള കഴിഞ്ഞു; തീയേറ്ററുകള്‍ തുറന്നു; തിക്കും തിരക്കുമില്ല
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ തീയേറ്ററുകള്‍ ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു. കര്‍ണാടക, ബംഗാള്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ആന്ധ്രാ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ തീയേറ്ററുകളാണ് ഇന്ന് മുതല്‍ തുറന്നത്.
കേരളം, തമിഴ്നാട്. തെലങ്കാന എന്നിവിടങ്ങളിലെ തീയേറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീയേറ്ററുകള്‍ തുറന്നിരിക്കുന്നത്.
സീറ്റിങ് കപ്പാസിറ്റിയുടെ അമ്ബത് ശതമാനം മാത്രമാണ് ആളുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഷോ ടൈമുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്.
തീയേറ്ററുകളില്‍ എത്തുന്നവരെ തെര്‍മല്‍ സ്ക്രീനിങ് നടത്തി മാത്രമ അകത്ത് പ്രവേശിപ്പിക്കുള്ളു. തീയേറ്റര്‍ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് ഉള്‍പ്പെടയുള്ള സുരക്ഷാ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്.
India's #COVID19 caseload crossed the 73-lakh mark with a spike of 67,708 new cases & 680 deaths in the last 24 hours.
Follow LIVE updates here👇https://t.co/lGp8Af5evU
— The New Indian Express (@NewIndianXpress) October 15, 2020