ദേശീയപാതാവികസനം നീലേശ്വരം മാര്‍ക്കറ്റില്‍ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി വ്യാപരികൾ ഹൈക്കോടതിയിലേക്ക്
നീലേശ്വരം : ദേശീയപാതാവികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് കവലയില്‍ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി. നേരത്തെ വ്യാപാരികളെ ഒഴിപ്പിച്ചിരുന്ന കെട്ടിടമാണ് ബുധനാഴ്ച പൊളിച്ചുതുടങ്ങിയത് ദേശീയപാതാവികസനത്തിന് ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി, ഉടമകള്‍ക്ക് കത്ത് നല്‍കിയിരുന്നു. വ്യാപാരികളെ ഒഴിപ്പിച്ച്, കെട്ടിടം പൊളിച്ച് റോഡ് വികസനത്തിന് സൗകര്യമൊരുക്കണമെന്നാണ് വ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കുള്ള നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇത്തരത്തില്‍ നീലേശ്വരം മാര്‍ക്കറ്റ് കവലയില്‍ 15 കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും.
അതേസമയം അന്‍പതിലധികം വരുന്ന വ്യാപാരികള്‍ എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണിപ്പോള്‍. ലക്ഷക്കണക്കിന് രൂപ മുതല്‍മുടക്കിയാണ് മുറികള്‍ വ്യാപാരം നടത്താനായി ഇവര്‍ ഒരുക്കിയത്. ചില കെട്ടിടഉടമകള്‍ അവര്‍ക്കുവേണ്ട നഷ്ടപരിഹാരം നല്‍കാമെന്നേറ്റെങ്കിലും മറ്റുചിലര്‍ അതിന് തയ്യാറാകുന്നില്ല. ഇത് വ്യാപാരികളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. അത്തരത്തില്‍ നിലപാടെടുത്ത കെട്ടിടത്തില്‍നിന്ന് ഒഴിയാന്‍ തയ്യാറല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
നഷ്ടപരിഹാരം തരണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍ കേസുകൊടുത്തിട്ടുണ്ട്. ദേശീയപാത അതോറിറ്റി വ്യാപാരികളുടെ ബാങ്ക് പാസ് ബുക്കടക്കമുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ പല കച്ചവടക്കാര്‍ക്കും നിക്ഷേപത്തുക പോലും നല്കാന് കെട്ടിട ഉടമകള്‍ തയ്യാറായിട്ടില്ല.
അതേസമയം, ബുധനാഴ്ച ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞോ എന്ന് പരിശോധിക്കാന്‍ എത്തിയിരുന്നു. വ്യാപാരികളെ ഒഴിപ്പിക്കേണ്ടത് കെട്ടിട ഉടമകളാണെന്നിരിക്കെ കൃത്യമായ നഷ്ടപരിഹാരം നല്‍കാതെ അതിന് സാധിക്കുകയുമി