കൊച്ചി: ജോസ് കെ മാണി എൽഡിഎഫിനൊപ്പം പോയതിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റേയും ഭാഗത്തു നിന്നും ഉയരുന്നത്. യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായ രാഷ്ട്രീയ വഞ്ചന മൂലമാണ് ഇടതു മുന്നണിയിൽ പ്രവേശിക്കാൻ തീരുമാനിച്ചതെന്നാണ് ജോസ് കെ മാണി നൽകുന്ന വിശദീകരണം. ജോസിന്റെ നടപടി കെഎം മാണിയുടെ ആത്മാവ് പൊറുക്കില്ല എന്നാണ് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറയുന്നത്. ജോസ് കെ മാണിയുടേത് രാഷ്ട്രീയ സദാചാരമില്ലാത്ത നടപടിയാണെന്നും ഹസൻ ആരോപിക്കുന്നു. യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിന്നു. ഇടതുമുന്നണിക്കെതിരെ തോളോടു തോൾ ചേർന്ന് പോരാടി. ഇത്തരമൊരു തീരുമാനം മാണി ഉണ്ടായിരുന്നെങ്കിൽ സ്വീകരിക്കില്ലായിരുന്നു. ജനാധിപത്യ മതേതര വിശ്വാസികളായ അണികൾ ഈ തീരുമാനം അംഗീകരിക്കില്ല. കേരള രാഷ്ട്രീയത്തിൽ കെഎം മാണിയെ സിപിഎം വേട്ടയാടിയതുപോലെ മറ്റാരും വേട്ടയാടിയിട്ടില്ല. അപവാദങ്ങളിൽ നിന്നും ആരോപണങ്ങളിൽ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാൻ യുഡിഎഫ് ഒപ്പം നിന്നു. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയാണിത്. കെഎം മാണിയുടെ ആത്മാവ് പൊറുക്കില്ല.” എന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.മാണിസാർ മകനിട്ട പേര് ജോസ് എന്നാണ്. മകൻ സ്വയം സ്വീകരിച്ച പേര് യൂദാസ് എന്നാണ്. യൂദാസ് കെ മാണി ഒറ്റ് കൊടുത്തത് യുഡിഎഫിനേയും ജനങ്ങളെയും മാത്രമല്ല മാണി സാറിന്റെ പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തനത്തെയാണന്നാണ് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഷാഫി പറമ്പിൽ പറയുന്നത്. ജോസിനെതിരെ യുഡിഎഫിൽ നിന്നും വിമർശനം ഉയരുമ്പോഴും ഇടതു മുന്നണിയെപ്പറ്റി കെ എം മാണി നേരത്തെ നടത്തിയ പ്രസ്താവന വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.”മാർക്സിസ്റ്റ് പാർട്ടിയുമായി അസ്പർശ്യത കൽപ്പിക്കാൻ ഇവിടുത്തെ ഏത് പൊളിറ്റിക്കൽ പാർട്ടിക്ക് കഴിയും. അവരെ സ്പർശിക്കാത്ത രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവരട്ടെ. ഈ പറയുന്ന ആന്റണി, മാർക്സിസ്റ്റ് പാർട്ടിയുമായി തൊള്ളായിരത്തി എൺപതിൽ ഞങ്ങൾ ഒന്നിച്ച് മന്ത്രിസഭയിൽ ഇരുന്നവരല്ലേ? ആ മന്ത്രി സഭയിൽ നിന്നും ആന്റണി ആദ്യം പോയി. രണ്ടാമത് ഞങ്ങളും പോയി. പോകണ്ട കാര്യം ഉണ്ടായിരുന്നു. അന്ന് ക്രമസമാധാനം വഷളായിരുന്നു. അതുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയുമായി തൊട്ടുപോയി എന്നുള്ളത് വലിയൊരു അപരാധമായി കോൺഗ്രസുകാർ ഇപ്പോൾ കൊണ്ടുനടക്കണ്ട കാര്യമില്ല. ആ നിലയ്ക്ക് ഇതൊരു രാഷ്ട്രീയ വഞ്ചനയാണെന്ന് പറയണ്ട കാര്യവുമില്ല. ഞങ്ങൾ കോൺഗ്രസുമായി എന്തെങ്കിലും കരാർ വെച്ചിട്ടുണ്ടോ? യുഡിഎഫിന്റെ ഭാഗമല്ലാതെ നിൽക്കുന്ന ആളുകൾക്ക് സ്വതന്ത്രമായി നിലപാടെടുക്കാം. യുഡിഎഫ് അത് ആലോചിക്കണ്ട കാര്യമില്ല.” എന്നായിരുന്നു കെഎം മാണി പറഞ്ഞത്.
'മാണി സാറിന്റെ ആത്മാവിനെ' ചൊല്ലി വിതുമ്പുന്ന UDF കണ്‍വീനര്‍ക്ക് സമര്‍പ്പിക്കുന്നു. pic.twitter.com/2O287FMEyu
— pratheesh (@pratheesh) October 14, 2020