കാഞ്ഞങ്ങാട്ടെ ജില്ലാ ജയില്‍
പൊയിനാച്ചി യിലേക്ക് മാറ്റി സ്ഥാപിക്കും, നടപടികൾ തുടങ്ങിയതായി കെ കുഞ്ഞിരാമൻ എം എൽ എ
സ്പെഷ്യൽ റിപ്പോർട്ട് :കെ എസ്. ഗോപാലകൃഷ്ണൻ
കാസര്‍കോട് :, പുതിയതായി സ്ഥാപിക്കുന്ന ജില്ലാ ജയിൽ പൊയിനാച്ചി യിൽ സ്ഥാപിക്കുന്ന ത്തിനുള്ള നടപടി കൾ തുടങ്ങിയതായി ഉദുമ എം എൽ എ കെ. കുഞ്ഞിരാമൻ., നിർദിഷ്ട ജയിലിനുള്ള സ്ഥലംപൊയിനാചിയിൽ സർക്കാർ സ്പിന്നിംഗ് മില്ലിന് സമീപത്താണെന്നും എം എൽ എ പറഞ്ഞു. സുമാർ 20ഏക്കറിൽ ജയിൽ സ്ഥാപിക്കാനാണ് അധികൃത ശ്രമം. ജില്ലാ ജയിലിലെ അസി. സൂപ്രണ്ട് പി.ഗോപാലകൃഷ്ണന് നായരെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
വ്യവസായവകുപ്പിന്റെ പക്കല്‍നിന്ന് സ്ഥലം കൈമാറിയതിനുശേഷം നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കും. ഒരേസമയം 300 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലാണ് നിര്‍മിക്കുന്നത്. ജയില്‍പ്പുള്ളികള്‍ക്കുള്ള സെല്ലുകള്‍, ജയില്‍ അടുക്കള, ഭക്ഷണമുറി, ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടൊരുക്കും. ഇതിനുപുറമേ, ജയില്‍ ചപ്പാത്തി, ബിരിയാണി തുടങ്ങിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും ദേശീയ പാതയോരത്തായതിനാൽ പെട്രോള്‍ പമ്പ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
നിലവില്‍ കഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ 42 തടവുപുള്ളികള്‍ക്ക് താമസിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. കാസര്‍കോട് സബ് ജയില്‍ 32 പേര്‍ക്കും മാത്രമാണ് സൗകര്യം. ജില്ലയിലെ ജയിലുകളില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കാസര്‍കോട്ടെ ജയില്പുള്ളികളില് പലരേയും കണ്ണൂര്‍ ജയിലിലേക്കാണ് മാറ്റുന്നത്. പുതിയ ജില്ലാ ജയില്‍ യാഥാര്‍ഥ്യമാവുന്നതോടെ ഇത് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
2017-ല്‍ പെരിയയിലെ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ സ്ഥലമാണ് ജില്ലാ ജയിലിനായി കണ്ടെത്തിയിരുന്നത്. എന്നാല്‍, പ്ലാന്റേഷന്വകുപ്പ് സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തതിനെത്തുടര്ന്ന് ചീമേനി തുറന്നജയിലിന് സമീപത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചു. വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിനാലും എത്തിപ്പെടാന്‍ പ്രയാസമായതിനാലും ചീമേനിയിലെ സ്ഥലം ഒഴിവാക്കുകയായിരുന്നു. നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിക്ക് സമീപത്താണ് ജില്ലാ ജയില്‍ സ്ഥിതിചെയ്യുന്നത്. ഞെങ്ങിഞെരുങ്ങുന്ന ജയില്‍ അവിടെനിന്ന് മാറ്റുന്നതോടെ ജില്ലാ ആസ്പത്രിയുടെ വികസനത്തിന് ആവശ്യമായ സ്ഥലം ലഭിക്കും.
പുതിയ ജയിൽ പോയിനാച്ചിയി ൽ
വരുന്നതോടെ കാഞ്ഞങ്ങാട് ജയിൽ ആരോഗ്യവകുപ്പിന് കൈമാറി ജില്ലാ ആശുപത്രിയുടെ ഭാഗമാക്കും.