ആ പുഞ്ചിരിമാഞ്ഞ് 4 വര്‍ഷമായെങ്കിലും ഇന്നും ആ പ്രകാശം നാടിനു തണലാണ് ബാങ്കോട് അബ്ബാസ് ഹാജി
പുലിയുണ്ടെന്നും കൊടും കാടാണെന്നുമൊക്കെ പഴമക്കാര്‍ പറഞ്ഞിരുന്ന തളങ്കര ബാങ്കോടിന്റെ കഥ ഈ തലമുറയ്ക്ക് ഒരു കെട്ടുകഥയായി തോന്നിയേക്കാം. എന്നാല്‍ 1970 കാലഘട്ടത്തില്‍ ബാങ്കോടിലൂടെ കടന്നുവന്ന പലര്‍ക്കും വെളിച്ചം വീശി മുന്നില്‍ നടന്നിരുന്ന ഒരു ആറടി നീളമുള്ള ഒരു മനുഷ്യനായിരുന്നു. നാമകരണം അബ്ബാസ് ഹാജിയെന്നാണങ്കിലും തന്നില്‍ പ്രായം കൂടിയവര്‍ക്കും ഇളയവര്‍ക്കും അബ്ബാച്ചയായിരുന്നു ഇദ്ദേഹം.ഇദ്ദേഹം ഒരു പ്രദേശത്തിന് വെളിച്ചം നല്‍കിയത് വഴിവെട്ടാനും കൂരയുണ്ടാക്കാനും മാത്രമല്ല പലരുടെയും ജീവിതവിജയത്തിലേക്കുള്ള പ്രകാശമായിരുന്നു ഇദ്ദേഹം നല്‍കിയിരുന്നത്.സോഷ്യല്‍ മീഡിയ കടന്നുവരാത്ത കാലഘട്ടത്തിലൂടെ കടന്നു പോയ അബ്ബാസ് ഹാജി തന്നെക്കുറിച്ചുള്ള നന്മവാര്ത്തകള് പത്രത്താളുകളില്‍ കടന്നു വരുന്നതിന് വിമുക്തത പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു.
പൊതുമരാമത്ത് കരാറുകാരനും നഗരത്തിലെ പഴയക്കാല വ്യാപാരിയുമായിരുന്ന ബാങ്കോട് അബ്ബാസ് ഹാജി 68ാം വയസ്സില്‍ ഒരു നാടിനെ തനിച്ചാക്കി പോയപ്പോള്‍ ഉള്ള് പൊട്ടിക്കരഞ്ഞ നൂറ് കണക്കിന് കുടുംബങ്ങളുണ്ടായിരുന്നു. അദ്ദേഹം സൃഷ്ടിച്ച ശൂന്യത നാടിനെ ഇരുട്ടിലാക്കിയെന്ന് ഒരു ഭംഗി വാക്ക് എഴുതാനും ഞങ്ങള്‍ക്ക് സാധിക്കില്ല കാരണം അദ്ദേഹം മാത്രമാണ് പരമോന്നതന്റെ വിളിയ്ക്ക് ഉത്തരം നല്കി പോയത്. പകര്‍ന്ന് നല്കിയ വെളിച്ചം കൈയിലേന്താനും മുന്നില്‍ നിന്ന് നടക്കാനും പ്രാപ്ത്തരായ മക്കളെ സമ്മാനിച്ച് പോയത് കാരണം ആ വെളിച്ചതിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ഇരുകൈയറിയരുതെന്ന നബിവചനം ജീവിതകാലത്ത് മുറുക്കെ പിടിച്ചതുകൊണ്ടാകാം പിന്തുടര്ച്ചക്കാരും ഇത് ശീലമാക്കിയത്. ആക്കാലത്ത് വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന പ്രദേശത്ത് വികസനമെത്തിക്കാന്‍ മാത്രമല്ല ഒരു ഫോം പൂരിപ്പിക്കേണ്ടി വന്നാല്‍ പോലും ഓടിച്ചെന്നത്തിയത അബ്ബാച്ചയുടെ അരികത്തേക്കായിരുന്നു. ഫോണുകള്‍ താരതമ്യനെ കുറവായിരുന്ന കാലത്ത് പ്രദേശത്തെ കുടുംബങ്ങള്‍ വിദേശത്തുള്ളവരെ ബന്ധപ്പെട്ടിരുന്നത് അബ്ബാച്ചയുടെ വീട്ടിലുണ്ടായിരുന്ന ടെലിഫോണ്‍ മുഖേനെയായിരുന്നു. ഏത് പാതിരാത്രിയിലും അത്യാവിശ്യമായാല് പ്രദേശവാസികള്‍ക്ക് സങ്കടം ബോധ്യപ്പെടുത്തനായി കയറിച്ചെല്ലാവുന്ന ഇടമായിരുന്നു അബ്ബാച്ചയുടെ വീട്. ഇന്നും അതിനൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഈ എഴുതുന്ന എഴുത്തുകള്‍ അബ്ബാസ് ഹാജിയുടെ കാലഘട്ടത്തിലായിരുന്നെങ്കില്‍ ദേഷ്യം വന്ന് ചുവക്കുന്ന ആ വെളുത്ത മുഖം ഞങ്ങള്‍ക്ക് കാണേണ്ടി വരുമായിരുന്നു.
4 വര്‍ഷം പിന്നിട്ടിട്ടും അബ്ബാസ് ഹാജിയുടെ പേരിന് പ്രസക്തി നിലനില്ക്കുന്നുണ്ടെങ്കില് അതിന് കാരണം പച്ചകളര്‍ ഫീയറ്റിലും ബജാജ് ചേതക്കിലും ഓടിനടന്ന അബ്ബാസ് ഹാജിയായതുകൊണ്ടു മാത്രമല്ല എങ്ങനെ ജീവിക്കണമെന്നും മനുഷ്യന് എങ്ങനെ പെരുമാറാണമെന്നും ഒക്കെ ജീവിതത്തിലൂടെ തന്നെ പകര്ന്നുനല്കിയത് കൊണ്ടാണ്. ഇന്ന് അറബിമാസം അടിസ്ഥാനമാക്കി ഓര്മ്മപുതുക്കലിന് കുടുംബങ്ങളോടൊപ്പം നാട്ടുകാരും ഓത്തുകൂടി. നന്മകള് മാത്രം പറയാന്‍ സാധിക്കുന്ന ഈ ആറടിക്കാരന്റ ഓര്‍മ്മ പുതുക്കലില്‍ ബിഎന്സിയും പങ്കുചേരുകയാണ്.