സർക്കാർ നീക്കത്തിന് ഉണ്ണിത്താന്റെ പിന്തുണ, ടാറ്റാ കോവിഡ് ആസ്പത്രി ട്രഷറി കെയര്‍ ആസ്പത്രിയാക്കണമെന്ന്
കാസര്‍കോട് :ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ആസ്പത്രി ട്രഷറി കെയര്‍ ആസ്പത്രിയാക്കി പ്രഖ്യാപിക്കണമെന്നും ഇതിന് വേണ്ട നടപടികളെടുക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി. സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഓക്സിജനും വെന്റിലേറ്റര്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്താനുള്ള പണം ഇപ്പോള്‍തന്നെ ജില്ലാ അധികൃതരുടെ കൈയിലിരിക്കുമ്പോള്‍ ഇത് ട്രഷറി കെയര്‍ ഹോസ്പിറ്റലാക്കി മാറ്റാത്തത് ഗുരുതരമായ പ്രത്യാഘാതം ജില്ലയില്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി എല്ലാവിധ രോഗങ്ങള്‍ക്കും ചികിത്സ നല്കുന്ന പഴയ സംവിധാനമായി നിലനിര്‍ത്തണമെന്നും എം.പി. ആവശ്യപ്പെട്ടു.
ഉക്കിനടുക്ക മെഡിക്കൽ കോളേജിന്റെ മെഡിക്കൽ ബ്ലോക്കാക്കി ചട്ടഞ്ചാൽ കോവിഡ് ആശുപത്രിയെ മാറ്റാൻ സർക്കാർതല ആലോചന മുറുകുമ്പോഴാണ് ഇതിന് പിന്തുണയുമായി ഉണ്ണിത്താൻ രംഗത്തുവന്നത്. ഉക്കിനടുക്കയിൽ അക്കാദമിക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും ചട്ടഞ്ചാലിൽ ചികിത്സാ ബ്ലോക്കുമാക്കിയാൽ സർക്കാരിന് ഇക്കാര്യത്തിൽ സാമ്പത്തികമായി വൻ ആശ്വാസം നേടാമെന്നും വിലയിരുത്തലുണ്ട്. മെഡിക്കൽ രംഗത്തെ വിദഗ്ധർക്കും ഇതേ അഭിപ്രായമാണു ള്ളത്.