കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന്പ്രഖ്യാപനം ഉടന്‍
കോട്ടയം: ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ തീരുമാനം ഇന്ന് പ്രഖ്യാപിക്കും.രാവിലെ 11 മണിയ്ക്ക് ജോസ് കെ മാണി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ജനപ്രതിനിധികളായ തോമസ് ചാഴികാടന്, റോഷി അഗസ്റ്റിന്, ഡോ.എന്‍.ജയരാജ് എന്നിവരുമായി ആലോചിച്ചശേഷമാണ് ജോസ് കെ.മാണി പ്രഖ്യാപനത്തിന് തയ്യാറെടുക്കുന്നത്.റോഷി അഗസ്റ്റിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നേതാക്കളുമായുള്ള കൂടിക്കാഴ്ച വൈകിയതാണ് രാഷ്ട്രീയ തീരുമാനം നീളാന്‍ കാരണമായത്.ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി വിഭാഗം നേതാക്കള്‍ എല്‍.ഡി.എഫ് കണ്‍വീനറുമായി മുമ്പ് പലവട്ടം ചര്‍ച്ച നടത്തിയിരുന്നു.അതേസമയം, യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാ എം.പി സ്ഥാനം ജോസ് കെ.മാണി രാജിവയ്ക്കുന്നതും ആലോചനയിലുണ്ടെന്നാണ് സൂചന.