മലയാള സിനിമ മറന്ന ആദ്യ ദളിത് നായിക റോസിയ്ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നു, സിനിമയില്‍ ഇപ്പോഴും ജാതീയ വിവേചനം, തുറന്നു പറഞ്ഞ് കനി കുസൃതി
കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം നേടിയതിനു പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി. മലയാള സിനിമ മറന്ന മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിയ്ക്ക് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്നാണ് കനി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരിക്കുന്നത്.
എല്ലാവരും പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും അവാര്‍ഡ് കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും കനി പറഞ്ഞു.
അതിനാല്‍ തന്നെ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കാണ് ഈ അവാര്‍ഡ് സമര്‍പ്പിക്കേണ്ടത് എന്നാണ് തനിക്ക് തോന്നുന്നതെന്നും കനി പറഞ്ഞു.
സിനിമയായാലും നാടകമായാലും തനിക്ക് ഒരു പോലെയാണെന്നും ഒരു നടിയായി അറിയപ്പെടാനാണ് താന്‍ കൂടുതലും താല്‍പ്പര്യപ്പെടുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘ബിരിയാണി’ എന്ന ചിത്രത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്.
സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായത്.
അവാര്‍ഡുകള്‍ ചലച്ചിത്രവിഭാഗം: മികച്ച നടന് സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി). മികച്ച നടി കനി കുസൃതി (ബിരിയാണി),
മികച്ച സ്വഭാവ നടന് ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ് ( വാസന്തി) മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്), മികച്ച ചിത്രം വാസന്തി,
മികച്ച ബാലതാരം കാതറിന് വിജി.
മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാന്, ഷിജാസ് റഹ്മാന്
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന
‘അവസരങ്ങള്‍ എല്ലാവര്ക്കും എല്ലാതരത്തിലും കിട്ടാറില്ല, നമ്മുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്. ഒരു അപ്പര്‍കാസ്റ്റ് കഥാപാത്രം അവതരിപ്പിച്ച അവരുടെ വീടൊക്കെ കത്തിച്ച് ഈ നാട്ടില്‍ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളം,’
‘ഇപ്പോഴും നായിക നിരയിലുള്ളവരെ നോക്കുമ്പോള്‍ ജാതീയപരമായി ആ ഡിസ്ക്രിമിനേഷന്‍ ഉള്ളതു പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്. ആളുകള്‍ക്ക് അവസരം കിട്ടുന്നില്ല എന്ന്,’ കനി പറഞ്ഞു.