ഇനി ആവർത്തിക്കരുത്, വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം
തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് താക്കീത് നൽകി ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ആഴ്ചയും ഹാജരാകണം എന്നീ ഉപാധികളോടെയാണ് കോടതി വിജയ് പി നായർക്ക് ജാമ്യം അനുവദിച്ചത്.നേരത്തെ, ഭാഗ്യലക്ഷ്മി നൽകിയിരുന്ന കേസിൽ ഇയാൾക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. അതിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഐടി ആക്ട് പ്രകാരമുള്ള മറ്റൊരു കേസിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.