സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു മികച്ച നടന് സുരാജ്മി കച്ച നടി കനി കുസൃതി
തിരുവനന്തപുരം:50ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടന്, കനി കുസൃതി മികച്ച നടി, മികച്ച സംവിധായകന് ലിജോ ജോസ് പല്ലിശ്ശേരി എന്നിങ്ങനെയാണ് പുരസ്കാരങ്ങള്‍. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തിയത്. ഫഹദ് ഫാസില്‍ മികച്ച സ്വഭാവ നടന് ആയപ്പോള്‍ നിവിന്‍ പോളി പ്രത്യേക ജുറി പരാമര്‍ശത്തിന് അര്‍ഹനായി.
പ്രതാപ് വി നായരാണ് മികച്ച ഛായാഗ്രാഹകന്‍. ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ നിര്മാതാക്കള്ക്കുള്ള പുരസ്കാരം നേടി.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങള്‍ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാര്‍ഡിനായി മത്സരിച്ചത്. ഇതില്‍ പലതും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ടായിരുന്നു.
മധു അമ്പാട്ട് (ചെയര്മാന്), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന് ബെന്യാമിന്,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ഒരുക്കിയ രതീഷ് പൊതുവാള് അര്‍ഹനായി. വാസന്തി മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ സുഷിന് ശ്യാം മികച്ച സംഗീത സംവിധായകനായി. നടന് വിനീത് കൃഷ്ണന് ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള പുരസ്കാരം നേടി. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായി. ഇഷ്ക് എന്ന ചിത്രത്തിലെ എഡിറ്റിങ് നിര്‍വഹിച്ച കിരണ്‍ ദാസ് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം നേടി. നജിം അര്‍ഷാദ് മികച്ച ഗായകനായപ്പോള്‍ മധുശ്രീ മികച്ച ഗായികയായി.