കാസര്‍കോട്:കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും, പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ പാടം ഒന്ന് പാടത്തേക്ക് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെങ്കള പഞ്ചായത്തിലെ പാടി പാടശേഖരത്തില്‍ നെല്‍വിത്ത് വിതച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബു നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ് മത്തായി അധ്യക്ഷത വഹിച്ചു. അതൃക്കുഴി ജി.എല്‍.പി. സ്കൂള്‍, എടനീര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, സ്വാമിജീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും പങ്കെടുത്തു.
വിദ്യാര്‍ത്ഥികള്‍ക്ക് പാടം ഒന്ന് പാടത്തേക്ക് പ്രതിജ്ഞ അതൃക്കുഴി സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ഗിരി അബുബക്കര്‍ ചൊല്ലിക്കൊടുത്തു. കൃഷി പ്യൂട്ടിഡയറക്ടര് പി പി ഉമേഷ്, കാസര്‍കോട്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എസ് സുഷമ , കൃഷിഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ ആനന്ദ, ചെങ്കള കൃഷി ഓഫീസര്‍.എസ്.എസ് സജു, മധു പ്രശാന്ത, പരമേശ്വര നായ്ക്ക്, സുജനി ടീച്ചര്‍, പാടശേഖര കണ്‍വീനര്‍ സുരേഷ്, പി. വി കൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.