കാസര്‍കോട്ട് രോഗമുക്തി നേടിയ രണ്ടുപേര്‍ക്ക്
വീണ്ടും കോവിഡ്
അധികൃതര്‍ ആശങ്കയില്‍, അന്വേഷണം തുടങ്ങി.
കാസര്‍കോട് :കോവിഡ് രോഗമുക്തി നേടിയ കാസര്‍കോട്ടെ രണ്ട് പേര്‍ക്ക് വീണ്ടും രോഗം ബാധിച്ചത് സംബന്ധിച്ച് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി. ജില്ലക്ക് പുറത്തും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
മഞ്ചേശ്വരത്തെ സിപിഎം നേതാവായ പൈവളിഗെ സ്വദേശിക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജിലാണ്. ഐ സി യു വിലയിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. പരിശോധനാ ഫലം പൂന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭ്യമായിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ ആണ് നേതാവിന് ആദ്യം കോവിഡ് ബാധിച്ചത്. അന്ന് ഭാര്യക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് അംഗ മായ ഇവര്‍ ഇപ്പോള്‍ സുരക്ഷിതയാണ്.
വിദ്യാനഗറിന് സമീപം തായല്‍ നായന്മാര്മൂല സ്വദേശിയാണ്
വീണ്ടും കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം രണ്ടര കോടിയുടെ ചന്ദന മുട്ടികള്‍ പിടിച്ചെടുത്തത്. പ്രതി കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ കോവിഡ് സെല്ലിലാണുള്ളത്. ഇയാള്‍ക്ക് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വനം വകുപ്പിലെ ചിലരും ക്വാറന്റൈനില്‍ പോയി.
രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വീണ്ടും രോഗലക്ഷണങ്ങള്‍ പ്രകടമാകുമെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണത്തിലാണ് വിദഗ്ധര്‍.