ആര്.എസ്.എസ് ജമാഅത്ത് ബന്ധം ആരോപിച്ച് മന്ത്രി തോമസ് ഐസക്ക് ഇസ്ലാം വിരുദ്ധ പ്രചരണം നടത്തുന്നു, ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു
കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരെ കൊലപെടുത്താന്‍ ആര്.എസ്.എസിന് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നുവെന്ന പ്രസ്താവനക്കെതിരെയാണ് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ചത്.
തൃശൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസക്ക് വിവാദ പരാമര്‍ശം നടത്തിയത്.
ഐസക്കിന്റെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്നും സമൂഹത്തില്‍ ഇസ്ലാമോഫോബിയ പരത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും നോട്ടീസില്‍ പറയുന്നു.