തൃശൂരിൽ വീണ്ടും കൊലപാതകം, പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു
തൃശൂർ: പഴയന്നൂർ പട്ടിപറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റു. വാടക വീട്ടിലാണ് ഇരുവരും കഴിയുന്നത്. 9 ദിവസങ്ങൾക്കുള്ളിൽ 7 കൊലപാതകങ്ങൾ ജില്ലയിൽ ഉണ്ടായത്.