കോടതിയുടെ അന്ത്യശാസനം ഫലിച്ചു, ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരായി ജാമ്യമെടുത്തു
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതി നോട്ടീസയച്ചിട്ടും മൂന്ന് തവണ ഹാജരാകാത്തതിനാൽ ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടു. ഇതേത്തുടർന്നാണ് കോടതി ജാമ്യം നൽകിയത്
രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ നേരത്തേ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യത്തിലും 50,000 രൂപക്കുള്ള ജാമ്യ ബോണ്ടിൻമേലുമാണ് കോടതി ജാമ്യം അനുവദിച്ചത്.