വടിവാൾ വീശി വെടിവെപ്പ്, ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടി,
ഒന്നും ചെയ്യാനാകാതെ പോലീസ്
ഉപ്പള: ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘട്ടനം. വെടിവെപ്പും വാള് വീശി ഭീതി സൃഷ്ടിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ചിതറിയോടി. ഞാറാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. കാറുകളിലെത്തിയ സംഘം കൈക്കമ്പ ദേശീയപാതയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഘട്ടനത്തിലേര്‍പ്പെട്ടത്.
രണ്ട് തവണ നിറയൊഴിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. അഞ്ച് മണിയോടെ ഉപ്പള ടൗണില്‍ വെച്ച് ഒരു യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നിരുന്നു. യുവാവ് സംഘത്തിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഭവമെന്ന് കരുതുന്നു. വിവരമറിഞ്ഞ് ഉന്നത പോലീസ് സംഘങ്ങള്‍ ഉപ്പളയില്‍ എത്തിയിട്ടുണ്ട്.