എം സി കമറുദ്ദീൻ കമ്പനിക്കെതിരെ വീണ്ടും പരാതി 5 ലക്ഷം തിരികെ ലഭിച്ചില്ലെന്ന്, ഫാഷൻ ഗോൾഡ് തട്ടിപ്പിൽ ഇതുവരെ 88 കേസ്
കാസർകോട് ∙ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ഒരു കേസുകൂടി പൊലീസ് റജിസ്റ്റർ ചെയ്തു. ജ്വല്ലറിയിൽ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന കണ്ണൂർ സ്വദേശിയുടെ പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തത്. ഇതോടെ നിക്ഷേപ തട്ടിപ്പിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 88 ആയി.അതിനിടെ
കേസിൽ പ്രതിയായ ജ്വല്ലറി ചെയർമാൻ എം.സി.കമറുദ്ദീന് എംഎൽഎയെയും എംഡി പൂക്കോയ തങ്ങളെയും അന്വേഷണസംഘം ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന. ജ്വല്ലറിയിൽനിന്നു പല സമയങ്ങളിലായി രാജിവച്ചുപോയ ഡയറക്ടർമാരെ ഉൾപ്പെടെ ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.