ഖുഷ്ബു ബിജെ പിയിലേക്ക്; കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കി,തമിഴ്നാട്ടിൽ ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും.
ന്യൂഡല്‍ഹി :നടി ഖുശ്ബുവിനെ കോണ്‍ഗ്രസ് എഐസിസി വക്താവ് സ്ഥാനത്തുനിന്ന് മാറ്റി. ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് നടപടി.അതേസമയം ഖുശ്ബു പാര്‍ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്കി. ജനങ്ങളുമായി ബന്ധമില്ലാത്തവരാണ് പാര്‍ടിയെ നിയന്ത്രിക്കുന്നതെന്ന് രാജിക്കത്തില്‍ ആരോപിച്ചു.
ഖുശ്ബു ബിജെപിയില്‍ ചേരുമെന്ന സൂചനകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയിട്ടുമുണ്ട്. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയില്‍നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കുമെന്നും പറയുന്നു.
നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ഇവര്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. എന്നാല്‍ ബിജെപി പ്രവേശനത്തെ കുറിച്ച് പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് ഖുഷ്ബു എന്നും അഭ്യൂഹങ്ങളുണ്ട്.