മധ്യപ്രദേശിൽ പതിനാറാമത്തെ പ്രസവത്തെ തുടര്‍ന്ന് 45-കാരിയായ അമ്മയും കുഞ്ഞും മരിച്ചു.
നേരത്തെ ജന്മം നൽകിയ 15 കുട്ടികളിൽ എഴും
മരിച്ചിരുന്നു.
ഭോപ്പാൽ : പതിനാറാമത്തെ പ്രസവത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ 45-കാരി മരിച്ചു. അമ്മ മരിച്ച് കുറച്ചുസമയങ്ങള്ക്കുളളില് തന്നെ കുഞ്ഞും മരണപ്പെട്ടു.
മധ്യപ്രദേശിലെ ദമോഹ് സ്വദേശിനിയായ സുഖ്റാണി അഹിര്‍വാര്‍ ആണ് മരിച്ചത്. ശനിയാഴ്ച വീട്ടില്‍ വെച്ച് ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവത്തെ തുടര്‍ന്ന് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില വഷളായി. തുടര്‍ന്ന് ഇരുവരേയും സമീപത്തുളള ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ആശ വര്‍ക്കറായ കല്ലോ ബായ് വിശ്വകര്‍മ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.സംഗീത ത്രിവേദി മരണവാര്‍ത്ത സ്ഥിരീകരിച്ചു. ഇതിനുമുമ്പ് 15 കുട്ടികള്‍ക്ക് സുഖ്റാണി ജന്മം നല്‍കിയിട്ടുണ്ട്. ഇവരില്‍ ഏഴുപേര്‍ മരിച്ചു