മുളിയാറിൽ കോവിഡ് മരണം, മരിച്ചത് മുസ്ലീം ലീഗ് പ്രവർത്തകൻ മാസ്തികുണ്ടിലെ ഇസ്മായിൽ
മുളിയാർ: മംഗലാപുരത്ത് ചികിൽസയിലായിരുന്ന മുസ്ലിം ലീഗ് പ്രവർത്തകൻ പി.കെ. ഇസ്മായിൽ മാസ്തിക്കുണ്ട് നിര്യാതനായി.വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു.
മുളിയാർ പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷർ, വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സഫിയ
മക്കൾ: ജാഫർസാദിക്ക്, അസ്കർ, മുസമ്മിൽ, സഫ്വാൻ, അഫ്ളൽ, ഫാത്തിമ.
മരുമകൾ തമീമ
പരേതനായ ഇബ്രാഹിം, ആയിഷ എന്നിവരുടെ മകനാണ്.
സഹോദരങ്ങൾ: ഹംസ, അസ്ലം, സാലിം,അബ്ദുറഹ്മാൻ, സുഹറ,
നുസൈബ, മിസ്രിയ.
മാസ്തികുണ്ട് ജുമാ മസ്ജിദിൽ ഖബറടക്കും.