തിരുവനന്തപുരത്തെ കത്തിക്കരിഞ്ഞ മൃതദേഹം കൊലപാതകമെന്ന് പോലീസ്, സുഹൃത്ത് അറസ്റ്റില്‍
തിരുവനന്തപുരം: യുവാവിൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റിലായി. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ പരയ്ക്കാട് തടത്തരികത്ത് വീട്ടില്‍ ഷിബു കൊല്ലപ്പെട്ട കേസിൽ പാങ്ങോട് ചന്തക്കുന്ന് നൗഫിയ മന്‍സിലില്‍ നവാസ്(40)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയാണ് പുലിപ്പാറ ഭാഗത്ത് നായ്ക്കൾ മനുഷ്യൻറ കാലിലെ അസ്ഥി കടിച്ചുകൊണ്ടുപോകുന്നത് നാട്ടുകാര്‍ കണ്ടത്. പൊലീസ് പരിശോധനയില്‍ അൽപം മാറി ഷിബു തങ്ങാറുള്ള പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ കാല് ഒഴികെയുള്ള ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ കൊന്ന് കത്തിച്ചതാെണന്ന് വ്യക്തമായി.
പൊലീസ് പറയുന്നതിങ്ങനെ. ഷിബുവും നവാസും 10 വര്‍ഷമായി സുഹൃത്തുക്കളാണ്. മുമ്പ് പത്തനാപുരത്ത് െവച്ച് ഷിബു നവാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പല കേസിലും പെട്ട് ഷിബു ജയിലിലായി. ഒരു മാസം മുമ്പ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും നവാസുമായി സൗഹൃദത്തിലായി. ഞായാറാഴ്ച ഇരുവരും മദ്യം വാങ്ങി ഷിബുവിെൻറ വീട്ടിലെത്തി ഒരുമിച്ചിരുന്നു കുടിച്ചു. ഇതിനിടെ വാക്തർക്കമുണ്ടായി ഷിബു മരക്കഷണം എടുത്ത് നവാസിനെ അടിച്ചു. നവാസ് മരക്കഷണം പിടിച്ചു വാങ്ങി തിരിച്ചടിച്ചു. പിന്നീട് കല്ലുകൊണ്ടും വെട്ടുകത്തികൊണ്ട് ഷിബുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ടാര്പ്പോളിന് ഷീറ്റും പഴയ തുണികളും മൃതദേഹത്തിെൻറ പുറത്തിട്ട് മദ്യം ഒഴിച്ച് കത്തിച്ച ശേഷം സ്ഥലം വിട്ടു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ ഇരുവരെയും പല സ്ഥലത്തുെവച്ചും കണ്ടിരുന്നതായി വിവരം ലഭിച്ചു. നവാസിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.