മുന്നണി സമവാക്യങ്ങള്‍ മാറിമറിയും അനിശ്ചിതാവസ്ഥ ഉടന്‍ ഉടന്‍ നീങ്ങും,
എല്‍ ഡി എഫില്‍ ലക്ഷ്യം 12 സീറ്റുകളെന്ന് ജോസ് കെ മാണി.മാണി സി കാപ്പന് യു ഡി എഫിലേക്കോ?
കോട്ടയം :പാലാ സീറ്റ് സംബന്ധിച്ച് യാതൊരു പ്രശ്നവുമില്ലെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് നിലപാട് പ്രഖ്യാപിക്കാത്തിടത്തോളം സമയം മറ്റ് പ്രശ്നങ്ങളില്ല. നിലപാട് പ്രഖ്യാപിച്ച ശേഷമെ മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയുളളൂ. പാലാ സീറ്റും കേരള കോണ്‍ഗ്രസും തമ്മിലുളള ആത്മബന്ധം വളരെ വലുതാണ്. പാര്‍ട്ടി നിലപാട് എടുത്ത ശേഷവും സീറ്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അപ്പോള്‍ അഭിപ്രായം തുറന്ന് പറയും. വെളളിയാഴ്ചക്കകം മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള കൗമുദി ഫ്ലാഷിനു നൽകിയ അഭിമുഖത്തിലാണ് ജോസ് കെ മാണി പുതിയ നീക്കങ്ങൾ സംബന്ധിച്ച് മനസ് തുറന്നത്. എല്‍.ഡി.എഫിനൊപ്പം നിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. ആ സീറ്റുകളില്‍ പാലയാണ് കേന്ദ്രബിന്ദു. പാല നഷ്ടമാക്കിയാല്‍ ആത്മാവ് നഷ്ടമായ കേരളകോണ്ഗ്രസാകുമതെന്ന് ജോസ് മാത്രമല്ല, അദ്ദേഹത്തിനൊപ്പമുള്ള നേതാക്കള്‍ക്കും അറിയാം. ജോസിന് പാല നഷ്ടമായാല്‍ പരോക്ഷമായെങ്കിലും അതിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്ന കണക്കുകൂട്ടല്‍ പി.ജെ. ജോസഫ് വിഭാഗത്തിനുമുണ്ട്. ഇക്കാര്യം സി.പി.എമ്മിനും അറിയാം. അതിനാല്‍, പാലയടക്കം ആറുസീറ്റെങ്കിലും ജോസിന് നല്‍കാനാണ് സി.പി.എമ്മിന്റെയും ശ്രമം. ഈ ബോദ്ധ്യം മാണി സി. കാപ്പനുള്ളതുകൊണ്ടാണ് പാല കൈവിടില്ലെന്ന് പ്രഖ്യാപിച്ചത്. ആര്, എത്രത്തോളം തുണയ്ക്കുമെന്ന് ഉറപ്പില്ലാത്ത യുദ്ധത്തിലാണ് കാപ്പന്. കാപ്പന്റെ ഒറ്റയാള്‍യുദ്ധത്തില്‍ പ്രതീക്ഷ യു.ഡി.എഫിനുമുണ്ട്.എന്‍.സി.പി.ക്ക് രാജ്യസഭാസീറ്റ് നല്കി കാപ്പനെ അനുനയിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു സി.പി.എം. എ.കെ. ശശീന്ദ്രനും ടി.പി. പീതാംബരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ഇതിനോട് കടുത്ത എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പാല തന്റെ ചങ്കാണ് എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി കാപ്പന്. സീറ്റ് സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായാല്‍ മാണി സി കാപ്പനെ വരുതിയിലാക്കാന്‍ യു.ഡി.എഫ് രംഗത്തുണ്ട്. ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളകൗമുദി ഓണ്‍ലൈന്‍ ആയിരുന്നു. കഴിഞ്ഞ ഒരു മാസമായി കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് എന്‍.സി.പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയാണ് മാണി സി കാപ്പനെ പരസ്യമായി വെടിപൊട്ടിക്കാന്‍ പ്രേരിപ്പിച്ച പ്രധാനഘടകം.സെപ്തംബര്‍ 16ലെ വാര്ത്തജോസ് കെ മാണി പോയ ക്ഷീണം തീര്‍ക്കാന്‍ ഇടതുമുന്നണിയില്‍ നോട്ടമിട്ട് യു.ഡി.എഫ്. എല്‍.ഡി.എഫിലെ ഒരു പ്രധാന കക്ഷിയെ യു.ഡി.എഫിലേക്ക് എത്തിക്കാനുളള നീക്കമാണ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ഇടപെട്ട് നടത്തുന്നത്. എന്‍.സി.പിയിലെ ചില നേതാക്കളുമായി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ആശയവിനിമയം നടത്തിയെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണത്തിന് കോണ്‍ഗ്രസ്-എന്‍.സി.പി നേതാക്കള്‍ തയ്യറായിട്ടില്ല.കോണ്‍ഗ്രസ് ആശയങ്ങളുളള ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ എന്‍.സി.പിയെ മുന്നണിയിലെത്തിക്കുന്നത് യു.ഡി.എഫിന്റെ അടിത്തറ ഭദ്രമാക്കും എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. കേന്ദ്രത്തില്‍ യു.പി.എയുടെ ഭാഗമായ എന്‍.സി.പി കേരളം ഒഴിച്ചുളള മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്ക്കുന്ന പാര്‍ട്ടിയാണ്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറേ സര്‍ക്കാരിന് എന്‍.സി.പിയും കോണ്‍ഗ്രസും ഒരുമിച്ചാണ് പിന്തുണ നല്‍കുന്നത്.സംസ്ഥാനത്തെ പ്രമുഖരായ എല്ലാ എന്‍.സി.പി നേതാക്കളും പഴയ കോണ്‍ഗ്രസുകാരാണ്. എന്നാല്‍ പാര്‍ട്ടി കാലങ്ങളായി ഇടതുമുന്നണിക്കൊപ്പമാണ് ഉറച്ച് നില്‍ക്കുന്നത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.മുരളീധരന് എന്‍.സി.പിയെ യു.ഡി.എഫ് പാളയത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഭൂരിപക്ഷം നേതാക്കളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് അത് നടന്നിരുന്നില്ല. ഒടുവില്‍ എന്‍.സി.പി വിട്ട് മുരളീധരന് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമതിനായ താരിഖ് അന്‍വറിനെ കൊണ്ട് അണിയറ നീക്കങ്ങള്‍ നടത്താനുളള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്‍.സി.പിയുടെ സ്ഥാപക നേതാവാണ് താരിഖ് അന്‍വര്‍. 19 വര്‍ഷം പാര്‍ട്ടിയുടെ നെടുംതൂണായിരുന്ന താരിഖ് അന്‍വര്‍ 2018ലാണ് ശരത് പവാറുമായി ഇടഞ്ഞ് കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരിച്ചെത്തുന്നത്. താരിഖ് അന്‍വറിന്റെ കേരളത്തിലെ സാന്നിദ്ധ്യവും കേരള നേതാക്കളുമായുളള അടുപ്പവും എന്‍.സി.പിയെ യു.ഡി.എഫിലേക്ക് എത്തിക്കുന്നതിന് തുണയാകുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍.അതേസമയം താരിഖ് അന്‍വറിന് തങ്ങള്‍ ഒരു വിലയും നല്‍കില്ലെന്നും അദ്ദേഹത്തിന് സംസ്ഥാന നേതാക്കളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും കുട്ടനാട്ടിലെ എന്‍.സി.പി സ്ഥാനാര്‍ത്ഥി തോമസ് കെ തോമസ് കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു. പിണറായി സര്‍ക്കാരിനൊപ്പം ഉറച്ച് നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം. എല്‍.ഡി.എഎഫിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.എന്‍.സി.പിയെ മൊത്തമായി എത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാമെന്ന് കണക്കുകൂട്ടുന്ന കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ എന്‍.സി.പിയെ മുന്നണിയില്‍ എത്തിക്കുന്നതിനായി നടത്തുന്ന നീക്കം മറ്റൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമാക്കി എതിര്‍ക്കുന്നു. എന്‍.സി.പിയെ മുന്നണിയില്‍ എത്തിച്ചതു കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകില്ലെന്നും പകരം പരമാവധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുളള അവസരമായി ഇതിനെ കാണണമെന്നുമാണ് എന്‍.സി.പിയുമായുള്ള അനൗദ്യോഗിക ചര്‍ച്ചകളെ എതിര്‍ക്കുന്ന നേതാക്കള്‍ പറയുന്നത്.സംസ്ഥാനത്ത് നിലവില്‍ രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്കുളളത്. മന്ത്രിയായ എ.കെ ശശീന്ദ്രന് പുറമെ മാണി സി കാപ്പനാണ് മറ്റൊരു എം.എല്‍.എ. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മാണി സി കാപ്പന് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച പാല മാണി വിഭാഗം അഞ്ച് പതിറ്റാണ്ട് കൈവശം വച്ചിരുന്ന സീറ്റായിരുന്നു.