രാഷ്ട്രീയ സമ്മർദ്ദം അതിശക്തം,
സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ
ചൊവ്വാഴ്ച അറസ്റ്റ് ചെയ്യാൻ സാധ്യത.
സ്പെഷ്യൽ റിപ്പോർട്ട് :
കെ എസ് ഗോപാലകൃഷ്ണൻ.
രാഷ്ട്രീയ കേരളത്തെ പിടിച്ചുലക്കുന്ന തിരുവനന്തപുരം യു എ ഇ കോൺസുലേറ്റ് സ്വർണ്ണകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഇരട്ടിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ ഇരുപത് മണിക്കൂറിലേറെ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് കസ്റ്റംസ് ഇന്നലെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം മറ്റന്നാൾ ഹാജരാ കുമ്പോൾ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം.
സ്വർണ്ണക്കേസിൽ അകപ്പെട്ട പ്രതികളിൽ ഏറെപ്പേരും ജാമ്യത്തിലിറങ്ങിയത്
കേന്ദ്ര അന്വേഷണ ഏജൻസികളെ നാണക്കേടിലാ ഴ്ത്തിയിരുന്നു. ഈ നാണക്കേട് മറികടക്കാൻ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാൻ കൂടിയാണ് കസ്റ്റംസ് ഉദ്ദേശം.
അതേസമയം ശിവശങ്കറിനെ അകത്താക്കാൻ കോൺഗ്രസ്സും ബിജെപി യും അക്ഷീണ യത്നമാണ് നടത്തുന്നത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ ഈ വിഷയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിച്ച് സിപിഎമ്മിനെ വേട്ടയാടാമെന്ന കണക്കുകൂട്ടലി ലാണ് കോൺഗ്രസ്സും ലീഗും ബിജെപിയും. സ്വർണ്ണക്കടത്ത് കേസ് മറ്റൊരു ലാവ്ലിൻ, അല്ലെങ്കിൽ ഒരു പെരിയ ഇരട്ടക്കൊല പോലെയാക്കാനാണ്
കോലീബി സഖ്യ ശ്രമം. ഇതിന് ശിവശങ്കറിന്റെ അറസ്റ്റ് ഒരു ഉപാ ധിയും ഉപകരണവുമാ ക്കലല്ലാതെ യു ഡി എഫിനും ബിജെപിക്കും വേറെ വഴിയില്ല.ശിവശങ്കർ അറസ്റ്റിലാകുന്നതോടെ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ കുന്തമുന തിരിക്കാനാകുമെന്ന
ആത്മ വിശ്വാസത്തിലാണ് കോലീബി സഖ്യം.
അതിനിടെ സ്വർണ്ണ കടത്തിന്റെ സൂത്രധാ രൻ മുഖ്യമന്ത്രിയാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും എല്ലാ തെളിവുകളും മുഖ്യമന്ത്രിക്കെതിരാണെന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഇന്ന് വൈകി വന്ന പ്രസ്താവന എം ശിവശങ്കറിന്റെ അറസ്റ്റിനുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.