സംസ്ഥാനത്ത് ഇന്ന് 9347
പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം 8216 മരണം 25
കാസര്‍കോട് 242,
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9347 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84), കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടന്‍പിള്ള (81), പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63), ആലപ്പുഴ പൊള്ളൈത്തി സ്വദേശി ഇമ്മാനുവല്‍ (77), വണ്ടാനം സ്വദേശിനി ബീവികുഞ്ഞ് (72), പുന്നപ്ര സ്വദേശി അബ്ദുള്‍ ജലീല്‍ (59), മുഹമ്മ സ്വദേശിനി ശാരദ (80), കോട്ടയം എരുമേലി സ്വദേശി അബ്ദുള്‍ ഖാദര്‍ (80), ചങ്ങനാശേരി സ്വദേശി കുട്ടപ്പന് ആചാരി (70), തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി വേലപ്പന് (84), കണ്ണാര സ്വദേശി ജോര്‍ജ് (61), പെരിയമ്പലം സ്വദേശി അസീസ് (84), മലപ്പുറം ചെറുവയൂര് സ്വദേശി ശ്രീധരന് (68), കുറുലായി സ്വദേശി രാഘവന് നായര്‍ (72), കോട്ടായി സ്വദേശി കുഞ്ഞുമോന് ഹാജി (70), മഞ്ചേരി സ്വദേശി കുഞ്ഞിമുഹമ്മദ് (64), തലക്കാട് സ്വദേശി സെയ്ദ് മുഹമ്മദ് (52), കോഴിക്കോട് ഓമശേരി സ്വദേശി ഇബ്രാഹീം (75), പനങ്ങാട് സ്വദേശി ഗോപാലന് (65), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി കണ്ണന് (77), തിമിരി സ്വദേശി ജോണി ജിമ്മി (13), കാസര്‍ഗോഡ് ഉദുമ സ്വദേശി ദാമോദരന്‍ (63), മങ്കല്പടി സ്വദേശിനി നഫീസ (58), എന്നിവരാണ് മരണമടഞ്ഞത്.ഇതോടെ ആകെ മരണം 1003 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍.ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1332, എറണാകുളം 1032, കോഴിക്കോട് 1128, തൃശൂര്‍ 943, തിരുവനന്തപുരം 633, കൊല്ലം 705, പാലക്കാട് 404, ആലപ്പുഴ 615, കോട്ടയം 405, കണ്ണൂര്‍ 270, പത്തനംതിട്ട 308, കാസര്‍ഗോഡ് 222, വയനാട് 141, ഇടുക്കി 78 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കോഴിക്കോട് 15, തിരുവനന്തപുരം 12, മലപ്പുറം 11, തൃശൂര്‍ 10, കോട്ടയം, എറണാകുളം 8 വീതം, കാസര്‍ഗോഡ് 5, കൊല്ലം 4, പത്തനംതിട്ട, വയനാട് 3 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1200, കൊല്ലം 1421, പത്തനംതിട്ട 240 , ആലപ്പുഴ 729, കോട്ടയം 161, ഇടുക്കി 50, എറണാകുളം 1036, തൃശൂര്‍ 580, പാലക്കാട് 546, മലപ്പുറം 1059, കോഴിക്കോട് 954, വയനാട് 96, കണ്ണൂര്‍ 347, കാസര്‍ഗോഡ് 505 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,91,798 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,84,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,56,172 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,752 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3658 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 35,94,320 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,896 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 9), കോയിപ്രം (5, 6), കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര (4), ചാത്തന്നൂര്‍ (സബ് വാര്‍ഡ് 6, 7), വയനാട് ജില്ലയിലെ പൊഴുതന (8), നൂല്‍പ്പുഴ (സബ് വാര്‍ഡ് 8, 10), ആലപ്പുഴ ജില്ലയിലെ മുഹമ്മ (12), കോട്ടയം ജില്ലയിലെ ടിവി പുരം (7, 8), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 11, 12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 666 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കാസര്‍കോട് ഇന്ന് ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില്‍ 242 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 233 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 505 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5360 പേര്
വീടുകളില്‍ 3856 പേരും സ്ഥാപനങ്ങളില്‍ 1504 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5360 പേരാണ്. പുതിയതായി 285 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1335 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 408 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 297 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 542 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 304 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
14707 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 827 പേര് വിദേശത്ത് നിന്നെത്തിയവരും 624 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 13256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 10660 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 130 ആയി. നിലവില്‍ 3917 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 7
ബദിയഡുക്ക-12
ബളാല്‍- 4
ബേഡഡുക്ക-1
ചെമ്മനാട്- 14
ചെങ്കള-10
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി-1
കള്ളാര്‍-3
കാഞ്ഞങ്ങാട്-37
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-3
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-1
കുംബഡാജെ-2
കുമ്പള-11
മധൂര്‍-12
മടിക്കൈ-7
മംഗല്പാടി-5
മഞ്ചേശ്വരം-4
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-4
മുളിയാര്‍-5
നീലേശ്വരം-14
പടന്ന-3
പള്ളിക്കര-8
പനത്തടി-1
പിലിക്കോട്-10
പുല്ലൂര്‍ പെരിയ-5
പുത്തിഗെ-5
തൃക്കരിപ്പൂര്‍-8
ഉദുമ-28
വലിയപറമ്പ-5
വെസ്റ്റ് എളേരി-1
ജില്ലയിൽ 505 പേർക്ക് ഇന്ന് രോഗം ഭേദമായി
ജില്ലയിൽ ഇന്ന് 505 പേർക്ക് കോവിഡ്- 19 രോഗം ഭേദമായി. രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
അജാനൂർ-51
ബദിയടുക്ക – 4
ബളാൽ-14
ബേഡടുക്ക – 15
ചെമ്മനാട് – 47
ചെങ്കള – 10
ചെറുവത്തൂർ -12
ദേലമ്പാടി – 1
ഈസ്റ്റ് എളേരി – 1
എൻമകജെ – 14
കള്ളാർ – 4
കാഞ്ഞങ്ങാട് – 34
കാറഡുക്ക – 4
കാസർകോട് _ 32
കയ്യൂർ-ചീമേനി – 2
കിനാനൂർ-കരിന്തളം – 9
കോടോം-ബേളൂർ – 13
കുംബാടാജെ – I
കുമ്പള – 15
കുഞ്ഞിമംഗലം – 1
കുറ്റിക്കോൽ – 4
മധുർ -8
മടിക്കൈ – 4
മംഗൽപ്പാടി – 26
മഞ്ചേശ്വരം – 15
മീഞ്ച – 2
മൊഗ്രാൽപുത്തുർ – 7
മുളിയാർ – 2
നീലേശ്വരം – 17
പടന്ന – 11
പൈവളിഗെ – 2
പള്ളിക്കര – 33
പനത്തടി – 3
പിലിക്കോട് – 7
പുളിങ്ങോം – 1
പുല്ലുർ-പെരിയ – 37
പുത്തിഗെ – 1
തൃക്കരിപ്പൂർ – 6
ഉദുമ – 22
വലിയപറമ്പ – 6
വെള്ളൂർ – 1
വെസ്റ്റ് എളേരി – 6