കാഞ്ഞങ്ങാട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അശിര്‍വാദം. കുണിയയില്‍ പുതുക്കി പണിത ജുമാ മസ്ജിദ് ഉദ്ഘാടന ചടങ്ങിനെത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നോര്‍ത്ത് ചിത്താരിയില്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയുടെ വസതിയിലെത്തിയില് വെച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീനെ തങ്ങള്‍ അശീര്‍വാദം നല്‍കിയത്. വിജയാശംസകളും ഹൈദരലി തങ്ങള്‍ നേര്‍ന്നു. കഴിഞ്ഞ ദിവസം പാണക്കാട് വെച്ച് ഹൈദരലി ശിഹാബ് തങ്ങളും സ്വാദിഖലി ശിഹാബ് തങ്ങളും ചേര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.സി ഖമറുദ്ദീനെ പ്രഖ്യാപിച്ചതിന് ശേഷമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യാഴാഴ്ച കാഞ്ഞങ്ങാട്ട് എത്തിയത് .അവിടെ വെച്ചാണ് എം.സി ഖമറുദ്ദീനെ കണ്ടു മുട്ടിയത്.
എം.സി ഖമറുദ്ദീന് കെട്ടിവെക്കാനുള്ള സംഖ്യ റിയാദ് കെ.എം.സി.സി വക
മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന എം.സി ഖമറുദ്ദീന് കെട്ടിവെക്കാനുള്ള സംഖ്യ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നല്കി. നോര്‍ത്ത് ചിത്താരിയില്‍ നടന്ന ചടങ്ങില്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുക എം.സി ഖമറുദ്ദീനെ ഏല്പിച്ചു. മുസ് ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ..ജി.സി ബഷീര്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുല്‍ റഹ് മാന്‍ , മുസ് ലിം ലീഗ് ദേശീയ സമിതി അംഗം
എ ഹമീദ് ഹാജി, സംസ്ഥാന സമിതി അംഗം ബഷീര്‍ വെള്ളിക്കോത്ത് പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി ഉമ്മര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി,
സി.മുഹമ്മദ് കുഞ്ഞി, മുഹമ്മദലി പീടികയില്‍ എന്നിവര്‍ സംബന്ധിച്ചു.