കാസര്‍കോട്:മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ സതീഷ് ചന്ദ്ര ഭണ്ഡാരിയെ പരിഗണിക്കുന്നു. അട്ടിമറികള്‍ നടന്നില്ലെങ്കില്‍ സതീഷ് ചന്ദ്രനാണ് മുന്‍ഗണനയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ ശങ്കര്‍ റൈയെ പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥിയായി ഭണ്ഡാരിയെ രംഗത്തിറക്കാനാണ് പാര്‍ട്ടി നേതൃത്വത്തില്‍ ആലോചനകള്‍ മുറുകുന്നത്. ശങ്കര്‍ റൈയുടെ അയല്‍വാസി കൂടിയാണ് പുത്തിഗെ ബാഡൂര്‍ സ്വദേശിയായ സതീഷ് ചന്ദ്ര ഭണ്ഡാരി.