കണ്ണൂരില്‍ കൊവിഡ് ബാധിച്ച് പതിമൂന്നുകാരന് മരിച്ചു
കണ്ണൂര്‍:ആലക്കോട് ടൗണിലെ സീതാറാം ആയുര്‍വേദ ഷോപ്പ് ഉടമ ജിമ്മി ജോസിന്റെ മകന് ചെറുകരകുന്നേല്‍ ജോസന്(13) ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ഈ മാസം 6നാണ് തളിപറമ്പ് ഗവണ്മെന്റ് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമായത്. തുടര്‍ന്ന് 8ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കലശലായ ശ്വാസതടസത്തെ തുടര്‍ന്ന് പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലിരിക്കെയാണ് മരണം സംഭവിച്ചത്.