കർണാടകയിൽ പുഴയിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ 69.75 ലക്ഷത്തിന്റെ സ്വർണക്കട്ടികൾ കൊലയെന്ന് പോലീസ്
ബെളഗാവി (കർണാടക) ∙ കൃഷ്ണ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽ ഒന്നര കിലോഗ്രാം സ്വർണക്കട്ടികൾ കെട്ടിവച്ച നിലയിൽ. ഏകദേശം 69.75 ലക്ഷം രൂപയുടെ സ്വർണമാണിത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സാഗർ പാട്ടീലാണു (30) മരിച്ചതെന്നും മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം.