ഹത്രാസ് പെൺകുട്ടിയുടെ നീതിക്ക് വേണ്ടി മുളിയാറിൽ മുസ്ലിം ലീഗ് പ്രതിഷേധം.
ബോവിക്കാനം:യു.പിയിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോവിക്കാനം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.
നീതിയും നിയമ വ്യവസ്ഥയും കശാപ്പ് ചെയ്യുകയാണ് യു.പി സർക്കാർ. പ്രതികരിക്കുന്ന വരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിലടയ്ക്കുന്നു. പ്രതികൾക്ക് വീര പരിവേഷം നൽകുന്ന ബി.ജെ.പിയുടെ പിന്തുണയും പ്രോൽസാഹനവും രാജ്യത്ത് ദലിത്-ന്യൂനപക്ഷ വേട്ട വർദ്ധിക്കൻ പ്രധാന കാരണമാണ്. പ്രതിഷേധത്തിൽ ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ട്രഷറർ എം.കെ. അബ്ദുൽ റഹിമാൻ ഹാജി സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.എസ്. ഷുക്കൂർ, എസ്.ടി.യു.ജില്ലാ
ജനറൽ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത് സംബന്ധിച്ചു.