നീലേശ്വരത്ത് റെയില്‍വേ മേല്‍പാലത്തിന്റെ സ്പാനില്‍ കാറിടിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു; വനിതാ ഡോക്ടര്‍ അടക്കം നാല് പേര്‍ക്ക് ഗുരുതരം
നീലേശ്വരം:നീലേശ്വരം ദേശീയ പാതയില്‍ റെയില്‍വേ മേല്‍പ്പാലത്തിനായി ഇറക്കി വെച്ച സ്പാനില്‍ കാറിടിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചു. വനിതാ ഡോക്ടര്‍ അടക്കം നാല് ഗുരുതരമായി പരിക്കേറ്റു.ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടം.
ബേഡകം താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൃശൂര്‍ സ്വദേശി പോള്‍ ഗ്ലറ്റോള്‍ മൊറാക്കി (42) ആണ് മരിച്ചത്. ഇതേ ആശുപത്രിയിലെ അസി. സര്ജന് ഡോ. ദിനു ഗംഗന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴിക്കോട് സ്വദേശി പ്രദീപ്, ഡോ. ദിനുവിന്റെ കുടുംബാംഗങ്ങള്‍ എന്നിവരടക്കമാണ് കാറില്‍ ഉണ്ടായിരുന്നത്.സ്വദേശത്തേക്ക് പോകുമ്പോഴാണ് അത്യാഹിതമുണ്ടായത്.