ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ലഖ്നൗ: ഉത്തർപ്രദേശിൽ നിന്നും വീണ്ടുമൊരു നടുക്കുന്ന സംഭവം കൂടി. വിശ്വാസവഞ്ചന ചെയ്തെന്ന് ആരോപിച്ച് ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. ഉത്തർപ്രദേശിലെ ബാബേരു പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ചിന്നർ യാദവ് എന്നുപേരുള്ള യുവാവാണ് 35കാരിയായ ഭാര്യയുടെ തലയുമായി സ്റ്റേഷനിൽ കീഴടങ്ങാനെത്തിയത്. രാവിലെ 7.30ന് നേതാനഗറിലെ വീട്ടിൽ വെച്ചാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
മൂർച്ചയേറിയ ആയുധം കൊണ്ട് തലയറുത്ത ശേഷമാണ് യുവാവ് കീഴടങ്ങാനെത്തിയത്. അറുത്തെടുത്ത തലയുമായി നടക്കുന്ന യുവാവിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും പൊലീസ് അറിയിച്ചു.