ജില്ലാ കളക്ടർ പിടികൂടിയ രണ്ടര കോടിയുടെ ചന്ദനക്കൊള്ളക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കാസര്‍കോട്: കാസര്‍കോട് ചന്ദനം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍.
തായല്‍ നായന്മാര്മൂലയിലെ അബ്ദുല്‍ ഖാദറാണ് അറസ്റ്റിലായത്. കാസര്‍കോട് വിദ്യാനഗര്‍ കോളജിന് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നാണ് കലക്ടറും സംഘവും രണ്ടു കോടിയോളം രൂപ വിലവരുന്ന ചന്ദനം പിടികൂടിയത്. കാസര്‍കോട് ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് ചീഫിന്റെയും വസതിക്ക് സമീപത്തെ രഹസ്യകേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് രണ്ടര കോടി രൂപ വിലവരുന്ന ചന്ദനമുട്ടികള്‍ പിടികൂടിയത്.