കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയും സ്വര്‍ണ്ണവും കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്ന് പുലര്‍ച്ചെയെത്തിയ ഷരീഫ എന്ന യാത്രക്കാരിയില്‍ നിന്ന് 233 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് സ്വര്‍ണ്ണ ചെയിനാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. മലപ്പുറം അരീക്കോട് സ്വദേശി ഷിഹാബുദ്ദീനാണ് വിമാനത്താവളം വഴി നാലര ലക്ഷത്തോളം രൂപ മൂല്യമുള്ള യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ചത്.7000 യുഎസ് ഡോളര്‍ കസ്റ്റംസ് പിടിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഒ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. കഴിഞ്ഞ മാസം ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ നാലരക്കോടി രൂപയുടെ സ്വര്‍ണം യാത്രക്കാരില്‍ നിന്ന് പിടികൂടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും സ്വര്‍ണ്ണക്കടത്ത് തുടങ്ങിയിരിക്കുന്നത്.