മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മണല്‍ മാഫിയാ സംഘങ്ങള്‍ പൊലീസിനെ നോക്കുകുത്തിയാക്കിയും വെല്ലുവിളിച്ചും അഴിഞ്ഞാടുന്നത് തുടര്‍ക്കഥയായതായി മാറുന്നതിനിടയില്‍ . മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപം കസ്റ്റഡിയില്‍ സൂക്ഷിച്ച ടോറസ് ലോറി കടത്തിക്കൊണ്ട് പോയത് മണല്‍ മാഫിയയാണെന്നാപൊലീസ്. ഞായറാഴ്ച പുലര്‍ച്ചെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് മണല്‍കടത്തിനിടെ ലോറി പിടിച്ചത്. തുടര്‍ന്ന് ലോറി പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ലോറിയുടെ മഹസര്‍ തയ്യാറാക്കാനായി പൊലീസ് ഉദ്യോഗസ്ഥന് എത്തിയപ്പോഴാണ് ലോറി കവര്‍ന്നതായി അറിയുന്നത്. വ്യാജ താക്കോല്‍ ഉപയോഗിച്ച് ലോറി കടത്തിക്കൊണ്ട് പോയെന്നാണ് സംശയം.. ഒന്നരമാസം മുമ്പ് മഞ്ചേശ്വരം കുണ്ടുകുളുക്കയില് മണല്‍ കടത്ത് സംഘവും നാട്ടുകാരും ഏറ്റുമുട്ടി മണല്‍കടത്ത് ലോറി കടത്തിക്കൊണ്ട് പോയ സംഭവവും ഉണ്ടായിരുന്നു. വീട്ടില്‍ കയറി ഒരു സ്ത്രീയെ അക്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്തു. അതേ ദിവസം രാത്രിയാണ് ഹൊസബെട്ടുവിലെക്രിസ്ത്യന് ചര്‍ച്ചിന് നേരെ അക്രമമുണ്ടായത്. ഇതിന് പിന്നിലും മണല്‍ മാഫിയയെന്നാണ് ആരോപണം..